നീതിക്കുമേലുള്ള സയണിസ്റ്റ് അലർച്ചകൾ
text_fieldsമൂന്നു വയസ്സുമാത്രമുള്ളൊരു കുട്ടി പട്ടാളക്കാരെ കല്ലെടുത്തെറിയുന്നു. പട്ടാളം ആ കുട്ടിയെ അറസ്റ്റ് ചെയ്യുന്നു. ''നിന്നെ ഇതാരാണ് പഠിപ്പിച്ചതെന്ന്'' ചോദിച്ച് അവർ ആ കുഞ്ഞിനെ വിചാരണ ചെയ്യുന്നു.
''എെൻറ സഹോദരനാണ്'' എന്ന് അവെൻറ നിഷ്കളങ്ക മറുപടി. പട്ടാളം ഭീകരനായ ആ സഹോദരനെ അറസ്റ്റ്ചെയ്യാൻ വീട്ടിലെത്തുന്നു. ആ വീടിെൻറ ഒരു മൂലയിൽ വേറൊരു കൊച്ചൻ കളിച്ചുകൊണ്ടിരിക്കുന്നു. മൂന്നു വയസ്സുകാരൻ അനിയൻ പയ്യൻ അവനുനേരെ വിരൽചൂണ്ടി. അതാണാ ഭീകരനായ സഹോദരൻ. അവന് നാല് വയസ്സ്! ഇനി അറസ്റ്റു ചെയ്യേണ്ടത് ഇവനെയാണ്. പട്ടാളം അന്തംവിട്ടുപോകുന്നു.
നാലുവയസ്സുകാരൻ മൂന്നുവയസ്സുകാരനെ സമരപാഠങ്ങൾ ചൊല്ലിപ്പഠിപ്പിക്കുന്ന നാടിനൊരു പേരേയുള്ളൂ. അതത്രെ ഫലസ്തീൻ!
ഒരൊമ്പതു വയസ്സുകാരൻ, പട്ടാളത്തിനെതിരെ കല്ലെടുത്തതിന് അറസ്റ്റിലാവുന്നു. മകനെ വിട്ടുകിട്ടാൻ അധ്യാപികകൂടിയായി മാതാവ് ക്യാമ്പിലെത്തുന്നു. അപ്പോൾ പട്ടാളക്കാർ അവളോട് പറഞ്ഞു. ''നീയൊരധ്യാപികയല്ലേ, കുഞ്ഞുങ്ങെള ഇവ്വിധം മറ്റുള്ളവരെ വെറുക്കാൻ പഠിപ്പിക്കരുത്.'' അവൾ പറഞ്ഞുവത്രെ: ''ശരിയാണ്, ഒരൊമ്പത് വയസ്സുകാരൻ ആരെയും വെറുക്കരുത്. എന്നാൽ, അവനെ വെറുക്കാൻ പഠിപ്പിച്ചത് ഞാനല്ല, നിങ്ങളുടെ അധിനിവേശമാണ്. നിങ്ങൾ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്ന അതിക്രമങ്ങളും ൈകയേറ്റങ്ങളും അവസാനിപ്പിച്ച് എെൻറ മകനെ നിങ്ങളെയൊക്കെ സ്നേഹിക്കാൻ അനുവദിക്കൂ.'''നക്ബ 'നക്ബ' മാത്രമല്ലകെ.ഇ.എൻ
ഫലസ്തീനിലെ സ്മരണകളിരമ്പുന്ന ചരിത്രപ്രശസ്തമായ അൽ അഖ്സ പള്ളിയിൽ റമദാനിലെ അവസാന വെള്ളിയാഴ്ച പ്രാർഥന നടന്നുകൊണ്ടിരിക്കെ ഇസ്രായേൽ നടത്തിയ ആക്രമണം, 'സയണിസം' എന്ന വംശീയ പ്രസ്ഥാനം രൂപംകൊണ്ട കാലം മുതൽ അവർ നിർവഹിച്ചുകൊണ്ടിരിക്കുന്ന മനുഷ്യത്വ വിരുദ്ധതയുടെ അനിവാര്യ ഭാഗമാണ്.
ഫലസ്തീനികളുടെ കളിസ്ഥലങ്ങളും പാഠശാലകളും ആശുപത്രികളും ആരാധനാലയങ്ങളും എന്തിനെന്നില്ലാതെ അവരെ ഇപ്പോഴും ഇപ്പോഴും പ്രകോപിപ്പിച്ചുകൊണ്ടേയിരിക്കുന്നു. തങ്ങൾ പാവനമാണെന്ന് കരുതുന്ന ആരാധനകളിൽ മനസ്സും ശരീരവും സ്വപ്നങ്ങളും സമർപ്പിക്കുന്നവരും അവർക്കെതിരെ തോക്കുചൂണ്ടിനിൽക്കുന്ന പട്ടാളവും ഫലസ്തീനിൽ പുതിയ കാഴ്ചകളല്ല.
വെടിയൊച്ചകൾക്കിടയിൽ പതറാത്ത വിശ്വാസദാർഢ്യത്തിലൂടെ, അൽ അഖ്സ പള്ളിയിൽ പ്രാർഥന നിർവഹിച്ചവർ, ഭീകരതയെ പ്രതിരോധിക്കുന്ന സമാധാനത്തിെൻറ മഹാസന്ദേശമാണ് ലോകത്തിന് നൽകിയിരിക്കുന്നത്. ഫലസ്തീനിനെ എന്നന്നേക്കുമായി ഭൂപടത്തിൽനിന്ന് വെട്ടിമാറ്റാനും മനുഷ്യമനസ്സിൽനിന്ന് തുടച്ചുനീക്കാനുമുള്ള സയണിസ്റ്റ് സ്വപ്നം ഇൗ ഭൂമിയിലെ അവസാനത്തെ മനുഷ്യൻ ബാക്കിയാകുന്നതുവരെ നടക്കുകയില്ലെന്ന വിസ്മയിപ്പിക്കുന്ന ചെറുത്തുനിൽപ്പിെൻറ സമാധാനവീര്യമാണ്, അൽ അഖ്സ പള്ളിയിലെ 'അസാധാരണമായ പ്രാർഥന' ആഘോഷിച്ചത്.
അൽ അഖ്സ പള്ളിയിൽ ഇസ്രായേൽ നടത്തിയ മനുഷ്യത്വ രഹിത പ്രവർത്തനങ്ങളോട് പ്രതികരിച്ചുകൊണ്ട്, ആക്റ്റിവിസ്റ്റും ബോളിവുഡ് നടിയുമായ സ്വര ഭാസ്കർ പ്രതികരിച്ചത് ഇസ്രായേൽ ഒരു ഭീകരരാഷ്ട്രമാണ്, അതിൽ കൂടുതൽ ഒന്നും പറയാനില്ലെന്നും ഇത് ഇസ്ലാം മതത്തിെൻറ മാത്രം കാര്യമല്ലെന്നുമാണ്.
1948 മേയ് 15ന് ഇസ്രായേൽ എന്ന 'കൃത്രിമരാഷ്ട്രം' നിലവിൽ വന്നത് യാതനപൂർണമായ സ്വാതന്ത്ര്യ സമരത്തിലൂടെയല്ല, സ്വതന്ത്രമായി നിലനിന്നുപോന്നിരുന്ന ഫലസ്തീൻ രാഷ്ട്രത്തെ, ഭീകരപ്രവർത്തനത്തിലൂടെ അട്ടിമറിച്ചാണ്.
സാമ്രാജ്യത്വ പിന്തുണയോടെ ലോകത്ത് സംഭവിച്ച, ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത ഒരു കുടില പ്രവർത്തനത്തിെൻറ സാക്ഷാത്കാരത്തിനാണ്, അതുവഴി ശിരസ്സ് താഴ്ത്തി ചരിത്രം സാക്ഷ്യംവഹിച്ചത്. ഇസ്രായേൽ എന്ന കൊളോണിയിൽ കൃത്രിമ രാഷ്ട്രം ഫലസ്തീനു മേൽ സാമ്രാജ്യത്വ പിന്തുണയിൽ കെട്ടിവെക്കപ്പെട്ടതും നിലനിൽക്കുന്നതും ഭീകരതയുടെ ഒാക്സിജൻ ശ്വസിച്ചാണ്.
നീതിക്കുമേലുള്ള സയണിസ്റ്റ് അലർച്ചകൾക്കും നിലവിളികളെ പരിഹസിക്കുന്ന അവരുടെ കൊലവിളികൾക്കും താൽക്കാലിക വിജയങ്ങൾക്കും ഫലസ്തീൻ ജനതയുടെ പ്രതിരോധത്തിനു മുന്നിൽ നിവർന്നുനിൽക്കാനാവില്ല. പമ്പരം തിരിച്ചും പട്ടം പറത്തിയും പൂക്കളെ നോക്കി പുളകംകൊണ്ടും വളരേണ്ട കുട്ടികൾ പോരാളികളാകുന്ന ഒരാദർശത്തിെൻറ പേരാണ് ഇന്ന് ഫലസ്തീൻ. സയണിസം വലിച്ചെറിയുന്ന ടിയർ ഗ്യാസ് കാനുകളിൽ പൂച്ചെടികൾ വെച്ചുപിടിപ്പിക്കുന്ന ആ പ്രക്ഷോഭകാരികളുടെ നാടിന്, നിഷ്ക്രിയത്വത്തിൽ നരക്കാനാവില്ല.
അൽ അഖ്സ പള്ളിയിലും തുടർന്ന് മറ്റിടങ്ങളിലേക്കും വ്യാപിച്ച ആക്രമണം, ബിന്യമിൻ നെതന്യാഹുവിന് അധികാരത്തിൽ തുടരാനുള്ള ശ്രമത്തിെൻറ ഭാഗമാണെന്ന ഇസ്രായേൽ ജനാധിപത്യവാദികളുടെ വിമർശം ശരിയാണ്. എന്നാൽ, ഫലസ്തീനെതിരായുള്ള അധിനിവേശ ഇസ്രായേലിെൻറ ആക്രമണം ബിന്യമിൻ നെതന്യാഹുവിെൻറ അധികാരത്തുടർച്ചക്കപ്പുറം, മനുഷ്യത്വത്തിനെതിരായ സയണിസ്റ്റ് ഭീകരതയുടെ തുടർച്ചകൂടിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.