അമേരിക്കയിൽ വർണവിവേചനത്തിന് കുറവില്ല -സോയി ടെറി
text_fieldsനെടുമ്പാശ്ശേരി: അമേരിക്കൻ ഐക്യനാടുകളിൽ ഇപ്പോഴും വർണവിവേചനങ്ങൾക്ക് കാര്യമായ കുറവ് വന്നിട്ടില്ലെന്ന് വർണവിവേചനത്തിനെതിരെ പോരാടുന്ന സോയി ടെറി മാധ്യമത്തോട് പറഞ്ഞു.
വർണത്തിന്റേയും മറ്റ് പലതിന്റേയും പേരിൽ മിക്ക രാജ്യങ്ങളിലും വിവേചനമുണ്ട്. ഇത് നേരിടാൻ ഇത്തരം വിവേചനങ്ങൾ നേരിടുന്നവരുടെ ഒത്തൊരുമയാണ് വേണ്ടത്. വിവേചനം നേരിടുന്നവർ ഇതിനെതിരെ ശക്തമായി പ്രതികരിക്കണം. ഇത് സാധ്യമാകണമെങ്കിൽ ഓരോരുത്തരിലും സ്വന്തമായ ആത്മവിശ്വാസം ഉണ്ടാകേണ്ടതുണ്ടെന്നും അവർ പറഞ്ഞു. അമേരിക്കയിൽ ഇത്തരം ചെറുത്തുനിൽപ്പുകൾ കൊച്ചു കുട്ടികളിൽ നിന്നുതന്നെ ഇപ്പോഴുണ്ടാകുന്നുണ്ട്.
വർണ വിവേചനത്തിനെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായിട്ടാണ് സോയി ടെറിയെന്ന 15 കാരിയായ വിദ്യാർഥിനിയും കൂട്ടുകാരിയും 13 കാരിയുമായ എറിൻ മായോയും കേരളത്തിലെത്തിയത്. വർണവിവേചനത്തിനെതിരെ കറുത്ത പാവകളെ നിർമിച്ചുകൊണ്ട് അഞ്ചാം വയസ്സിലാണ് ഇവർ പോരാട്ടത്തിന് തുടക്കം കുറിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.