ഒളിമ്പിക്സിൽ ഇന്ത്യൻ കുതിപ്പ്; തിളക്കത്തിൽ മെസ്സിയും ക്രിസ്റ്റ്യാനോയും
text_fieldsഒളിമ്പിക്സിൽ ഇന്ത്യൻ കുതിപ്പ്
32ാമത് ഒളിമ്പിക്സ് മത്സരങ്ങൾ ജൂലൈ 23 മുതൽ ആഗസ്റ്റ് എട്ടുവരെ ജപ്പാനിലെ ടോക്യോയിൽ അരങ്ങേറി. 2020ൽ നടക്കേണ്ട ഒളിമ്പിക്സ് കോവിഡ് മൂലം 2021ലേക്ക് മാറ്റിവെക്കുകയായിരുന്നു. 39 സ്വർണവും 41 വെള്ളിയുമടക്കം 113 മെഡലുകളുമായി അമേരിക്ക മെഡൽ പട്ടികയിൽ ഒന്നാമതെത്തി. 38 സ്വർണവും 32 വെള്ളിയുമടക്കം 88 മെഡലുകളുള്ള ചൈന രണ്ടാമതും 27 സ്വർണവും 14 വെള്ളിയുമടക്കം 58 മെഡലുകളുമായി ജപ്പാൻ മൂന്നാം സ്ഥാനവും നേടി.
ഇറ്റലിയുടെ ലെമൻറ് മാർഷൽ ജേക്കബ്സ് പുരുഷൻമാരുടെ 100 മീറ്ററിൽ ഒന്നാമെതത്തി. (സമയം -9.80). വനിതകളിൽ ജമൈക്കയുെട എലൈൻ തോംപ്സണാണ് ഒന്നാമത്. (സമയം -10.61). പുരുഷൻമാരുടെ 200 മീറ്ററിൽ കാനഡയുടെ ആന്ദ്രേ ഡെ ഗ്രാസെയാണ് ഒന്നാമതെത്തിയത്. വനിതകളുടെ 200 മീറ്ററിൽ ജമൈക്കയുെട എലൈൻ തോംപ്സൺതന്നെ ജേതാവായി.
അഞ്ച് ഇനങ്ങളിൽ സ്വർണം നേടി അമേരിക്കൻ നീന്തൽ താരം കെലെബ് ഡ്രസൽ വ്യക്തിഗത മെഡൽ ജേതാക്കളിൽ ഒന്നാമതെത്തി. പുരുഷ ഫുട്ബാളിൽ ബ്രസീലും വനിത ഫുട്ബാളിൽ കാനഡയും സ്വർണം നേടി. 109 വർഷത്തിനുശേഷം ആദ്യമായി സ്വർണമെഡൽ പങ്കുവെച്ച് ഖത്തറിന്റെ മുതാസ് ഈസ ബർഷിമും ഇറ്റലിയുടെ ജിയാൻമാർക്കോ ടാംബേരിയും വാർത്തകളിൽ ഇടംപിടിച്ചു. പുരുഷ ഹൈജംപിലായിരുന്നു ചരിത്രനിമിഷം.
ഒളിമ്പിക്സിൽ ഇന്ത്യ
- ബോക്സിങ് താരം മേരി കോമും ഹോക്കി ടീം ക്യാപ്റ്റൻ മൻപ്രീത് സിങ്ങും ഇന്ത്യൻ പതാകയേന്തി.
- മെഡൽ പട്ടികയിൽ 48ാം സ്ഥാനത്താണ് ഇന്ത്യ ഫിനിഷ് ചെയ്തത്. 40 വർഷത്തിനിടെ ആദ്യ 50ൽ ഇന്ത്യ ഇടംപിടിക്കുന്നത് ആദ്യമായാണ്.
- പുരുഷ ജാവലിങ് ത്രോയിൽ സ്വർണം നേടി നീരജ് ചോപ്ര പുതുചരിത്രമെഴുതി. 87.58 മീറ്റർ ദൂരം എറിഞ്ഞാണ് നീരജ് ഇന്ത്യൻ ചരിത്രത്തിലെ ആദ്യ ഒളിമ്പിക് അത്ലറ്റിക് മെഡൽ നേടിയത്.
- 41 വർഷങ്ങൾക്കുശേഷം ഒളിമ്പിക്സ് ഹോക്കിയിൽ ഇന്ത്യ മെഡൽ നേടി. വെങ്കലമെഡലിനായുള്ള പോരാട്ടത്തിൽ ജർമനിയെ 5-4ന് തോൽപിച്ചാണ് ഇന്ത്യയുടെ നേട്ടം. വനിത ഹോക്കിയിൽ ഇന്ത്യ നാലാമതെത്തി.
ഇന്ത്യയുടെ മെഡൽ ജേതാക്കൾ
- നീരജ് ചോപ്ര -സ്വർണം- ജാവലിൻ ത്രോ
- മീരാ ഭായ് ചാനു - വെള്ളി -ഭാരോദ്വഹനം (49കിലോ)
- രവികുമാർ ദഹിയ - വെള്ളി - ഗുസ്തി (57കിലോ)
- പി.വി. സിന്ധു - വെങ്കലം-
- ബാഡ്മിൻറൺ
- ലവ്ലീന ബോർഗോഹെയ്ൻ - വെങ്കലം - ബോക്സിങ്
- ബജ്റങ് പുനിയ - വെങ്കലം- റസ്ലിങ് (65 കിലോ ഫ്രീസ്റ്റൈൽ)
- ഇന്ത്യൻ പുരുഷ ഹോക്കി ടീം- വെങ്കലം
ഏഴഴകിൽ മെസ്സി
ബാലൻ ഡി ഒാർ പുരസ്കാരം ഏഴാം തവണയും ലയണൽ മെസ്സി സ്വന്തമാക്കി. പോളിഷ് താരം റോബർട്ട് ലെവൻഡോവ്സ്കിയെ പിന്തള്ളിയാണ് മെസ്സി നേട്ടം സ്വന്തമാക്കിയത്. മെസ്സി ബാഴ്സലോണയുമായുണ്ടായിരുന്ന കരാർ അവസാനിപ്പിച്ചു. ഫ്രഞ്ച് ക്ലബായ പി.എസ്.ജിയിലേക്കാണ് താരം ചേക്കേറിയത്. അർജന്റീനക്കായി കോപ അമേരിക്കയും ബാഴ്സലോണക്കായി സ്പാനിഷ് കപ്പും നേടി. 41 ഗോളും 14 അവസരങ്ങളും ഈ സീസണിൽ സൃഷ്ടിച്ചു. 2009, 2010, 2011, 2012, 2015, 2019 വർഷങ്ങളിലാണ് ഇതിനുമുമ്പ് ജേതാവായത്.
ക്രിസ്റ്റ്യാനോ യുനൈറ്റഡിൽ
പോർചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ യുനൈറ്റഡുമായി കരാറൊപ്പിട്ടു. അന്താരാഷ്ട്ര ഫുട്ബാളിൽ ഏറ്റവുമധികം ഗോൾ നേടുന്ന താരമായി ക്രിസ്റ്റ്യാനോ റൊണാൾഡോ മാറി. 184 മത്സരങ്ങളിൽ നിന്നായി 115 ഗോളുകളാണ് റൊണാൾഡോയുടെ പേരിലുള്ളത്. 109 ഗോളുകൾ നേടിയ ഇറാെൻറ അലിദേയിയുടെ പേരിലായിരുന്നു നേരത്തേ റെക്കോഡ്. ഫുട്ബാൾ ചരിത്രത്തിൽ 800 ഗോൾ തികക്കുന്ന താരം കൂടിയായി റോണോ. 1095 മത്സരങ്ങളിൽനിന്ന് 801 ഗോളാണ് അടിച്ചുകൂട്ടിയത്.
മിന്നും മിതാലി
അന്താരാഷ്ട്ര ക്രിക്കറ്റിൽ 10,000 റൺസ് തികക്കുന്ന ആദ്യ ഇന്ത്യൻ വനിതതാരമായി മിതാലി രാജ് മാറി. വനിത തലത്തിൽ കൂടുതൽ റൺ നേടിയ അടിസ്ഥാനത്തിൽ ഷാർലറ്റ് എഡ്വേർഡ്സിന് പിന്നിൽ രണ്ടാം സ്ഥാനത്താണ് മിതാലി. മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് താരമായ എഡ്വേർഡ്സ് 309 മത്സരങ്ങളിൽ നിന്ന് 67 അർദ്ധസെഞ്ച്വറികളും 13 സെഞ്ച്വറികളും സഹിതം10207 റൺസ് നേടിയിട്ടുണ്ട്. 311 മത്സരങ്ങൾ കളിച്ച മിതാലി 75 അർദ്ധസെഞ്ച്വറുകളും എട്ട് സെഞ്ച്വറികളും സഹിതം 10001 റൺസാണ് സ്കോർ ചെയ്തത്.
സൂപ്പറാണ് ചെന്നൈ
ചെന്നൈ സൂപ്പർകിങ്സിന് നാലാം െഎ.പി.എൽ കിരീടം. കലാശപ്പോരിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ വീഴ്ത്തിയാണ് ചെന്നൈ കിരീടം ചൂടിയത്. ചെന്നൈയുടെ റിഥുരാജ് ഗ്വെയ്ക്വാദ് റൺവേട്ടക്കാരിലും (635 റൺസ്) ബംഗളൂരുവിെൻറ ഹർഷൽ പേട്ടൽ വിക്കറ്റ് വേട്ടക്കാരിലും (32) മുന്നിലെത്തി. ആദ്യ പകുതി മത്സരങ്ങൾ ഇന്ത്യയിലാണ് അരങ്ങേറിയതെങ്കിലും കോവിഡ് വ്യാപനത്തെ തുടർന്ന് ശേഷിക്കുന്ന മത്സരങ്ങൾ യു.എ.ഇയിലാണ് നടന്നത്.
കുട്ടിക്രിക്കറ്റിൽ ആസ്ട്രേലിയ
െഎ.സി.സി ട്വൻറി 20 ലോക കിരീടം ആസ്ട്രേലിയക്ക്. യു.എ.ഇയിലും ഒമാനിലുമായി നടന്ന ടൂർണമെൻറിൽ കലാശപ്പോരിൽ ന്യൂസിലൻഡിനെ തോൽപിച്ചാണ് ഒാസീസ് കിരീടം നേടിയത്. ഒാസീസ് ഒാപണർ ഡേവിഡ് വാർണർ െപ്ലയർ ഒാഫ് ദ സീരീസ് ആയി.
- ട്വൻറി 20 ലോകകപ്പിൽ ഇന്ത്യ സെമി കാണാതെ പുറത്തായി. പാകിസ്താനോടും ന്യൂസിലൻഡിനോടും ഗ്രൂപ് ഘട്ടത്തിലേറ്റ വൻ തോൽവികളാണ് ഇന്ത്യക്ക് പുറത്തേക്ക് വഴിയൊരുക്കിയത്.
- വിരാട് കോഹ്ലി ഇന്ത്യൻ ടീമിെൻറ ഏകദിന, ട്വൻറി 20 നായകസ്ഥാനം ഒഴിഞ്ഞു. രോഹിത് ശർമക്കാണ് പുതിയ ചുമതല. ചുമതലയൊഴിഞ്ഞ കോച്ച് രവിശാസ്ത്രിക്ക് പകരക്കാരനായി രാഹുൽ ദ്രാവിഡ് മുഖ്യപരിശീലകനായി.
- ആസ്ട്രേലിയയെ 2-1ന് പരാജയപ്പെടുത്തി ബോർഡർ-ഗാവസ്കർ ടെസ്റ്റ് ട്രോഫി 2-1ന് ഇന്ത്യ സ്വന്തമാക്കി. പ്രമുഖതാരങ്ങളുെട അഭാവത്തിൽ അജിൻക്യ രഹാനെയുടെ നേതൃത്വത്തിലുള്ള യുവനിര കിരീടം നേടിയത് വലിയ വാർത്ത പ്രാധാന്യം നേടിയിരുന്നു.
ലീഗുകളും ജേതാക്കളും
- യുവേഫ ചാമ്പ്യൻസ് ലീഗ്: ചെൽസി
- യുവേഫ യൂറോപ ലീഗ്: വില്ലാറയൽ
- ഇംഗ്ലീഷ് പ്രീമിയർ ലീഗ്: മാഞ്ചസ്റ്റർ സിറ്റി
- സ്പാനിഷ് ലാലിഗ: അത്ലറ്റികോ മഡ്രിഡ്
- ഇറ്റാലിയൻ സിരി എ: ഇൻറർ മിലാൻ
- ജർമൻ ബുണ്ടേഴ്സ് ലിഗ: ബയേൺ മ്യൂണിക്
- ഫ്രഞ്ച് ലീഗ് വൺ: ലില്ലെ
- ഇന്ത്യൻ സൂപ്പർ ലീഗ്: മുബൈ സിറ്റി
ടെന്നിസ് ഗ്രാൻഡ് സ്ലാം ജേതാക്കൾ
യു.എസ് ഒാപൺ
പുരുഷൻ: ദനിൽ മെദ്മദേവ് (റഷ്യ)
വനിത: എമ്മ റാഡുകാനു (ബ്രിട്ടൺ)
ആസ്ട്രേലിയൻ ഒാപൺ
പുരുഷൻ: നൊവാക് ദോക്യോവിച് (സെർബിയ)
വനിത: നവോമി ഒസാക്ക (ജപ്പാൻ)
വിംബ്ൾഡൺ
പുരുഷൻ: നൊവാക് ദോക്യോവിച് (സെർബിയ)
വനിത: ആഷ്ലി ബാർട്ടി (ആസ്ട്രേലിയ)
ഫ്രഞ്ച് ഒാപൺ
പുരുഷൻ: നൊവാക് ദോക്യോവിച് (സെർബിയ)
വനിത: ബാര്ബറ ക്രെജിക്കോവ (ചെക് റിപ്പബ്ലിക്)
കളി മതിയാക്കിയവർ
ക്രിക്കറ്റ്
എ.ബി ഡിവില്ലിയേഴ്സ് (ദക്ഷിണാഫ്രിക്ക)
ലസിത് മലിംഗ (ശ്രീലങ്ക)
യൂസുഫ് പത്താൻ (ഇന്ത്യ)
ഹർഭജൻ സിങ് (ഇന്ത്യ)
ഡ്വെയ്ൻ ബ്രാവോ (വെസ്റ്റിൻഡീസ്)
ഡെയ്ൽ സ്റ്റെയ്ൻ (ദക്ഷിണാഫ്രിക്ക)
അസ്ഗർ അഫ്ഗാൻ (അഫ്ഗാനിസ്താൻ)
ഉപുൽ തരംഗ (ശ്രീലങ്ക)
ഫുട്ബാൾ
സെർജിയോ അഗ്യൂറോ (അർജൻറീന)
ആര്യൻ റോബൻ (നെതർലൻഡ്സ്)
സാമി ഖെദീര (ജർമനി)
അേൻറാണിയോ വലൻസിയ (എക്വഡോർ)
വെയ്ൻ റൂണി (ഇംഗ്ലണ്ട്)
മറ്റു പ്രമുഖർ
ഖബീബ് നുർമഗൊദേവ് -യു.എഫ്.സി-റഷ്യ
ലിയാണ്ടർ പേസ്
ടെന്നിസ് -ഇന്ത്യ
നീരജ് ചോപ്രക്കും ശ്രീജേഷിനും ഖേൽ രത്ന
രാജ്യത്തെ പരമോന്നത കായിക പുരസ്കാരമായ ഖേൽരത്ന പുരസ്കാരം 12 പേർ പങ്കിട്ടു. ഒളിമ്പിക് സ്വർണ മെഡൽ ജേതാവ് നീരജ് ചോപ്ര, മലയാളി ഹോക്കി താരം പി.ആർ. ശ്രീജേഷ്, ഇന്ത്യൻ ഫുട്ബാൾ ടീം നായകൻ സുനിൽ ഛേത്രി, വനിത ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മിതാലി രാജ്, ഒളിമ്പിക് ഹോക്കി ടീം നായകൻ മൻപ്രീത് സിങ്, ഒളിമ്പിക്സിൽ വെള്ളി നേടിയ രവി ദാഹിയ, ലവ്ലിന ബോർഹെയ്ൻ, പാരാലിമ്പിക്സ് സ്വർണ മെഡൽ ജേതാക്കളായ അവാനി ലെഖര, മനീഷ് നർവാൽ, സുമിത് ആൻറിൽ, പ്രമോദ് ഭഗത്, കൃഷ്ണ നാഗർ എന്നിവരാണ് പുരസ്കാരം നേടിയത്.
- ഇന്ത്യൻ ഫുട്ബാൾ താരം സുനിൽ ഛേത്രി 80 അന്താരാഷ്ട്ര ഗോളുകളുമായി ലയണൽ മെസ്സിക്കൊപ്പമെത്തി
- െഎ.പി.എല്ലിലേക്ക് പുതിയ രണ്ട് ടീമുകളെക്കൂടി ഉൾപ്പെടുത്താൻ ബി.സി.സി.െഎ തീരുമാനിച്ചു. ലഖ്നോ, ഹൈദരാബാദ് നഗരങ്ങളെ കേന്ദ്രീകരിച്ചാണ് ടീമുകളുണ്ടാകുക.
- ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമെന്ന ഖ്യാതിയുള്ള നരേന്ദ്ര മോദി സ്റ്റേഡിയം അഹ്മദാബാദിൽ തുറന്നു. നേരത്തേ മോേട്ടര സ്റ്റേഡിയമെന്ന് അറിയപ്പെട്ടിരുന്ന സ്റ്റേഡിയം പുതുക്കിപ്പണിയുകയായിരുന്നു.
- യൂറോ കപ്പ് കിരീടം ഇറ്റലിക്ക്. കലാശപ്പോരിൽ ഇംഗ്ലണ്ടിനെ ഷൂട്ടൗട്ടിൽ കീഴടക്കിയാണ് അസൂറികൾ കിരീടം ചൂടിയത്. ഇറ്റാലിയൻ ഗോൾകീപ്പർ ഗ്യാൻലൂയിജി ഡോണറുമ്മ ടൂർണമെൻറിലെ മികച്ചതാരമായി. പോർചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ടൂർണമെൻറ് ടോപ്സ്കോററായി.
- െഎ ലീഗ് കിരീടം നേടുന്ന ആദ്യ കേരള ടീമായി ഗോകുലം കേരള എഫ്.സി മാറി. അവസാന റൗണ്ടിൽ മണിപ്പുർ ക്ലബ് ട്രാവുവിനെ കീഴടക്കിയാണ് ഗോകുലം കിരീടം നേടിയത്.
കോപ്പയിൽ മുത്തമിട്ട് അർജന്റീന
1993ന് ശേഷം കോപ്പ അമേരിക്ക കിരീടം അർജൻറീന സ്വന്തമാക്കി. കലാശപ്പോരിൽ ബ്രസീലിനെ ഒരു ഗോളിന് കീഴടക്കിയാണ് അർജൻറീന കോപ്പ കിരീടം ചൂടിയത്. ടൂർണമെൻറിെൻറ താരമായി ലയണൽ മെസ്സി തിരഞ്ഞെടുക്കപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.