തിളങ്ങിയും ഞെരുങ്ങിയും സാമ്പത്തിക രംഗം
text_fieldsകുതിച്ചുയരുന്ന ക്രിപ്റ്റൊ
ക്രിപ്റ്റൊ കറൻസിക്ക് ഏറ്റവുമധികം സ്വീകാര്യത ലഭിച്ച വർഷമായിരുന്നു 2021. നിരവധി മുൻനിര കമ്പനികൾ ബിറ്റ്കോയിൻ അടക്കമുള്ള ക്രിപ്റ്റൊ കറൻസികളെ അംഗീകരിച്ച് രംഗത്തെത്തി. അതിൽ പ്രധാനിയായിരുന്നു ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരനായ ഇലോൺ മസ്കും. ക്രിപ്റ്റൊ മാർക്കറ്റുമായി ബന്ധപ്പെട്ട് നിരവധി ചർച്ചകൾ ഇന്ത്യയിലുമുണ്ടായി.
അതിന് തുടക്കമിട്ടതാകട്ടെ ബിറ്റ്കോയിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് 2020 മാർച്ചിൽ നീക്കിയതും. ഇന്ത്യയിലെ പ്രമുഖ ക്രിപ്റ്റൊ കറൻസി എക്സ്ചേഞ്ചായ വാസിർഎക്സിന്റെ കണക്കുകൾപ്രകാരം ഒരു കോടിയിലധികം ഉപഭോക്താക്കൾക്ക് സേവനം നൽകുന്നു. 2021ൽ അവർ 43 ബില്യൺ ഡോളറിലധികം വ്യാപാരം നടത്തുകയും ചെയ്തു. മുൻ വർഷങ്ങളിലെപ്പോലെ തന്നെ ക്രിപ്റ്റൊകറൻസിക്കാണ് ഈ വർഷവും നേട്ടം കൂടുതൽ.
അതേസമയം കൃത്യമായ മേൽനോട്ടം, നിയമസംവിധാനം എന്നിവയില്ലാത്തതാണ് ഇന്ത്യയിൽ ഉപഭോക്താക്കൾ ക്രിപ്റ്റൊകറൻസികളോട് മുഖം തിരിക്കാനുള്ള പ്രധാന കാരണം. എന്നാൽ, ക്രിപ്റ്റൊ കറൻസികളുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാർ നടപടികൾ 2022ൽ ഉണ്ടാേയക്കാം. അതിന്റെ ഭാഗമായി 'ക്രിപ്റ്റൊ കറൻസി ആൻഡ് റെഗുലേഷൻ ഓഫ് ഒഫീഷ്യൽ ഡിജിറ്റൽ കറൻസി ബിൽ2020' പാർലമെന്റിൽ കൊണ്ടുവരും.
എയർ ഇന്ത്യ ടാറ്റക്ക്
പൊതുമേഖല വിമാനക്കമ്പനിയായ എയർ ഇന്ത്യയെ ടാറ്റാ ഗ്രൂപ് ഏറ്റെടുത്തു. 18,000 കോടി രൂപക്കാണ് ഏറ്റെടുക്കൽ. 15,300 കോടിയുടെ കടബാധ്യതയും ടാറ്റ ഏറ്റെടുത്തു. ടാലാസ് എന്ന ഉപകമ്പനിയുടെ പേരിലാണ് ടാറ്റാ സൺസ് എയർ ഇന്ത്യ സ്വന്തമാക്കിയത്. 2020 ഡിസംബറിലാണ് നഷ്ടത്തിലായിരുന്ന എയർ ഇന്ത്യയുടെ ഒാഹരികൾ വിറ്റഴിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. 90 വർഷം മുമ്പ് ഈ വിമാനക്കമ്പനി സ്ഥാപിച്ചത് ജെ.ആർ.ഡി ടാറ്റയാണ്. 1932ൽ ടാറ്റ എയർ സർവിസസ് എന്ന പേരിലാണ് തുടക്കം. 1953ലാണ് കേന്ദ്ര സർക്കാർ എയർ ഇന്ത്യയെ ഏറ്റെടുത്ത് െപാതുമേഖല സ്ഥാപനമാക്കിയത്.
ഡബ്ല്യു.ടി.ഒ മേധാവി
നൈജീരിയൻ സാമ്പത്തിക ശാസ്ത്രജ്ഞയായ ഡോ. എൻഗോസി ഒകോൻജോ ഇവേലയെ ലോക വ്യാപാര സംഘടനയുടെ (ഡബ്ല്യു.ടി.ഒ) മേധാവിയായി തെരഞ്ഞെടുത്തു. ഇൗ സ്ഥാനത്തെത്തുന്ന ആദ്യ ആഫ്രിക്കൻ വംശജയും വനിതയുമാണവർ. നൈജീരിയയുടെ ധനമന്ത്രിയായ ഇവർക്ക് ലോകബാങ്കിൽ 25 വർഷത്തെ പ്രവൃത്തിപരിചയവുമുണ്ട്.
ഇ-റുപ്പി
ഇലക്ട്രോണിക് വൗച്ചർ അടിസ്ഥാനമാക്കി പുതിയ ഡിജിറ്റൽ പേമെൻറ് സംവിധാനം ഇ-റുപ്പി പ്രാബല്യത്തിൽ. പ്രധാനമന്ത്രി നരേന്ദ്ര മോദി സംവിധാനം ഉദ്ഘാടനം ചെയ്തു. നാഷനൽ പേമെൻറ്സ് കമീഷൻ ഒാഫ് ഇന്ത്യ വികസിപ്പിച്ച പണരഹിതവും സമ്പർക്ക രഹിതവുമായ ഡിജിറ്റൽ സാമ്പത്തിക വിനിമയ സംവിധാനമാണ് ഇ-റുപ്പി. ക്യൂ ആർ കോഡ് അല്ലെങ്കിൽ എസ്.എം.എസ് സ്ട്രിങ് രൂപത്തിൽ പ്രീപെയ്ഡ് ഇ-വൗച്ചർ ഉപഭോക്താവിെൻറ മൊബൈൽ ഫോണിലേക്ക് നേരിട്ട് കൈമാറുന്നതാണ് സംവിധാനം.
- ഓൺലൈൻ റമ്മി നിയമവിരുദ്ധമാക്കിയ സംസ്ഥാന സർക്കാർ വിജ്ഞാപനം ൈഹകോടതി റദ്ദാക്കി. 1960ലെ കേരള ഗെയിമിങ് ആക്ടിൽ ഭേദഗതി വരുത്തി, പന്തയ സ്വഭാവത്തിലുള്ള ഓൺലൈൻ റമ്മി നിയമവിരുദ്ധമായി പ്രഖ്യാപിച്ച് ഫെബ്രുവരി 23ന് പുറപ്പെടുവിച്ച വിജ്ഞാപനമാണ് ജസ്റ്റിസ് ടി.ആർ. രവി റദ്ദാക്കിയത്. ഒാൺലൈൻ റമ്മി ചൂതാട്ടത്തിെൻറ പരിധിയിൽ വരില്ലെന്ന് വിലയിരുത്തിയാണ് ഉത്തരവ്. ഡൽഹി ആസ്ഥാനമായ ഹെഡ് ഡിജിറ്റൽ വർക്സ് പ്രൈവറ്റ് ലിമിറ്റഡ് അടക്കം നൽകിയ ഹരജികളാണ് കോടതി പരിഗണിച്ചത്.
- മാതൃക വാടക നിയമവുമായി കേന്ദ്രം. വീട് വാടകക്ക് നൽകുേമ്പാൾ രണ്ടു മാസത്തെ വാടക പരമാവധി സെക്യൂരിറ്റി തുകയായി വാങ്ങാം, വാണിജ്യാവശ്യങ്ങൾക്ക് ഇത് ആറുമാസത്തെ വാടക വരെ സെക്യൂരിറ്റിയായി സ്വീകരിക്കാം തുടങ്ങിയ വ്യവസ്ഥകൾ ഉൾപ്പെടുത്തിയാണ് മാതൃക വാടക നിയമം. വാടക തർക്കം കേൾക്കാൻ പ്രത്യേക കോടതി, അപ്പീലിന് ട്രൈബ്യൂണൽ, റെൻറ് അതോറിറ്റി എന്നിവയും.
- മൈക്രോസോഫ്റ്റ് കോർപറേഷെൻറ ചെയർമാനായി ഇന്ത്യൻ വംശജൻ സത്യ നദെല്ലയെ തെരഞ്ഞെടുത്തു. 2014 മുതൽ ൈമക്രോസോഫ്റ്റിെൻറ സി.ഇ.ഒയായി പ്രവർത്തിച്ചിരുന്ന അദ്ദേഹം ജോൺ തോംസണിന് പകരമാണ് ചെയർമാൻ സ്ഥാനത്തെത്തിയത്.
- ലോകമെമ്പാടുമുള്ള ശതകോടീശ്വരൻമാരുടെ രഹസ്യ നിക്ഷേപം വെളിപ്പെടുത്തി പാൻഡോറ പേപ്പേഴ്സ്. വിദേശങ്ങളിൽ കള്ളപ്പണം വെളുപ്പിക്കുന്നതും അനധികൃത കമ്പനി ഇടപാടുകളും സംബന്ധിച്ച ലോകനേതാക്കൾ അടക്കമുള്ളവരുടെ വിവരങ്ങളാണ് പുറത്തുവിട്ടത്. ഇന്ത്യക്കാരായ 300 പേർ പേപ്പറിൽ ഉൾപ്പെട്ടിട്ടുണ്ട്.
- തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിെൻറ നടത്തിപ്പും പരിപാലന ചുമതലയും വികസനവും അടുത്ത 50 വർഷത്തേക്ക് അദാനി ഗ്രൂപ്പിന്. ഇതുസംബന്ധിച്ച കരാർ അദാനി എയർപോർട്ട് ലിമിറ്റഡും വിമാനത്താവള അതോറിറ്റി ഒാഫ് ഇന്ത്യയും ഒപ്പുവെച്ചു. അദാനി ട്രിവാൻഡ്രം എയർപോർട്ട് ലിമിറ്റഡ് (എ ടിയാൽ) എന്ന കമ്പനിക്കാവും നടത്തിപ്പ് ചുമതല.
- മലയാളി സാമ്പത്തിക വിദഗ്ധ ഗീത ഗോപിനാഥ് അന്താരാഷ്ട്ര നാണയനിധിയുടെ ഫസ്റ്റ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ സ്ഥാനത്തേക്ക്. നിലവിൽ ചുമതല വഹിക്കുന്ന ജെഫ്രി ഒകമോേട്ടാ അടുത്തവർഷം ആദ്യം ഒഴിയുന്ന സ്ഥാനത്തേക്കാണ് ഗീത ഗോപിനാഥ് സ്ഥാനമേൽക്കുക.
- മോദിസർക്കാറിെൻറ മുഖ്യ സാമ്പത്തിക ഉപദേശകൻ കെ.വി. സുബ്രഹ്മണ്യൻ രാജിവെച്ചു.
- എളുപ്പത്തിൽ പണം കൈമാറ്റം ചെയ്യുന്നതിന് ഉപയോഗിക്കുന്ന ഐ.എം.പി.എസ് (ഇമ്മീഡിയറ്റ് പേമെൻറ് സർവിസ്) സംവിധാനത്തിന്റെ ഇടപാട് പരിധി രണ്ടുലക്ഷം രൂപയിൽനിന്ന് അഞ്ചുലക്ഷമായി റിസർവ് ബാങ്ക് ഉയർത്തി.
- ബിറ്റ്കോയിന് അംഗീകാരം നൽകുന്ന ആദ്യ രാജ്യമായി എൽസാൽവഡോർ. ഇതിനായി കൊണ്ടുവന്ന നിയമത്തിന് രാജ്യത്തെ നിയമസഭാംഗങ്ങൾ അംഗീകാരം നൽകി. പ്രസിഡൻറ് നയീബ് ബുക്ക്ലെയാണ് നിയമം കൊണ്ടുവന്നത്.
- ബാങ്കിങ് മേഖലയിൽ സമഗ്ര പരിഷ്കാരങ്ങൾ ലക്ഷ്യമിടുന്ന EASE 4.0 നയം ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചു. പൊതുമേഖല ബാങ്കുകളുടെ ശുദ്ധീകരണവും സ്മാർട്ട് ബാങ്കിങ്ങും ലക്ഷ്യമിട്ടാണ് കേന്ദ്ര സർക്കാറിന്റെ പരിഷ്കാരം.
- കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ ഡിജിറ്റൽ വോേട്ടഴ്സ് െഎ.ഡി കാർഡ് eEPIC പുറത്തിറക്കി. പുതിയ കാർഡുകൾ വോട്ടർമാർക്ക് ലഭിക്കുന്നതിൽ കാലതാമസം നേരിടുന്നത് പരിഹരിക്കാനാണ് ഡിജിറ്റൽ കാർഡ്. എഡിറ്റ് ചെയ്യാൻ കഴിയാത്ത പി.ഡി.എഫ് രൂപത്തിലുള്ള eEPIC ഇൻറർനെറ്റിൽനിന്ന് ഡൗൺലോഡ് ചെയ്തോ കമ്പ്യൂട്ടറിലോ സൂക്ഷിക്കാം.
- കേന്ദ്ര വ്യവസായ വാണിജ്യ മന്ത്രാലയത്തിെൻറ നേതൃത്വത്തിൽ രാജ്യത്തെ വ്യവസായ പാർക്കുകളുടെ പ്രകടനം വിലയിരുത്തി തയാറാക്കിയ റിപ്പോർട്ടിൽ കിൻഫ്രയുടെ കീഴിലെ അഞ്ച് പാർക്കുകൾക്ക് അംഗീകാരം. ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച കിൻഫ്ര പാർക്കുകളുടെ കൂട്ടത്തിലാണ് ഇവയും.
- കളമശ്ശേരി ഹൈടെക് പാർക്ക്, കഴക്കൂട്ടം ഫിലിം ആൻഡ് വിഡിയോ പാർക്ക്, പാലക്കാട് മെഗാ ഫുഡ് പാർക്ക്, എറണാകുളം സ്മോൾ ഇൻഡസ്ട്രീസ് പാർക്ക്, കഞ്ചിക്കോട് ടെക്സ്റ്റൈൽ പാർക്ക് എന്നിവയാണവ.
- രാജ്യത്തെ ബഹിരാകാശ മേഖലയിൽ പൊതു-സ്വകാര്യ പങ്കാളിത്തം സജീവമാക്കുകയെന്ന ലക്ഷ്യത്തോടെ ഇന്ത്യൻ സ്പേസ് അസോസിയേഷൻ അവതരിപ്പിച്ചു. െഎ.എസ്.ആർ.ഒ, ഭാരതി എയർടെൽ, വൺവെബ്, ടാറ്റാ ഗ്രൂപ്പിെൻറ നെൽകോ, എൽ ആൻഡ് ടി, മാപ് മൈ ഇന്ത്യ എന്നിവയാണ് നിലവിൽ ഇസ്പയിലെ അംഗങ്ങൾ.
- നിതി ആയോഗിെൻറ സുസ്ഥിര വികസന ലക്ഷ്യ സൂചികയിൽ കേരളം വീണ്ടും ഒന്നാമത്. ഹിമാചൽ പ്രദേശ് രണ്ടാംസ്ഥാനത്തും കർണാടക, ഗോവ, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങൾ മൂന്നാം സ്ഥാനത്തും ഇടംപിടിച്ചു
- വാഹനങ്ങൾക്ക് പുതിയ രജിസ്ട്രേഷനായ 'ബി.എച്ച് സീരീസ്' അവതരിപ്പിച്ച് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം. ഇതനുസരിച്ച് സംസ്ഥാനം മാറിയാൽ വാഹനങ്ങൾക്ക് വീണ്ടും രജിസ്ട്രേഷൻ വേണ്ട.
സൂയസ് കനാൽ പ്രതിസന്ധി
ഈജിപ്തിലെ വൻ മനുഷ്യനിർമിത കനാലാണ് സൂയസ് കനാൽ. ലോകത്തിലെ ഏറ്റവും തിരക്കേറിയ കപ്പൽ പാത. 2021 മാർച്ചിൽ ഭീമൻ ചരക്കുകപ്പലായ എവർ ഗിവൺ ഇൗ പാതയിൽ കുടുങ്ങിക്കിടന്നു. ആറുദിവസത്തോളം തിരക്കേറിയ ഈ പാതയിൽ ചരക്കുഗതാഗതം നിലച്ചതോടെ ആഗോളതലത്തിൽ പ്രതിസന്ധി രൂക്ഷമായി. ഇതോടെ അവശ്യവസ്തുക്കൾക്ക് ക്ഷാമം നേരിടുകയും വിലക്കയറ്റം രൂക്ഷമാകുകയും ചെയ്തു. കൂടാതെ കോടിക്കണക്കിന് ഡോളറിന്റെ നഷ്ടവും നേരിടേണ്ടിവന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.