എരുമപ്പെട്ടി: മങ്ങാട് മാരിയിൽപടി വീട്ടിൽ ഭാസ്കരൻ (66) നിര്യാതനായി. കൺസ്ട്രക്ഷൻ വർക്കേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ (സി.ഡബ്ല്യു.എസ്.എ) തൃശൂർ ജില്ല കമ്മിറ്റി മുൻ സെക്രട്ടറി, മങ്ങാട് മങ്ങാട്ടുകാവ് അയ്യപ്പൻ -ഭഗവതി ക്ഷേത്രം ദേവസ്വം കമ്മിറ്റി ജോയന്റ് സെക്രട്ടറി, ആക്ട്സ് മങ്ങാട് യൂനിറ്റ് ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യമാർ: സുധ (കാർത്യായനി), ചന്ദ്രിക. മക്കൾ: വിനിത, വിജീഷ്, ഭവീഷ്, ഭനീഷ്. മരുമക്കൾ: മണികണ്ഠൻ, വിനീത, സൂര്യാഞ്ജലി, രേവതി. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് ചെറുതുരുത്തി ശാന്തിതീരം ശ്മശാനത്തിൽ.