എകരൂൽ: ശരീരത്തിൽ പരിക്കേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചയാൾ മരിച്ചു. എകരൂൽ നീരിറ്റി പറമ്പിൽ ദേവദാസനാണ് (61) മരിച്ചത്. ആദ്യകാല കരാട്ടേ പരിശീലകനായിരുന്നു. തിങ്കളാഴ്ച രാത്രി ഏഴു മണിയോടെയാണ് പരിക്കേറ്റ നിലയിൽ ഇയാളെ ബാലുശ്ശേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബാലുശ്ശേരി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പിതാവ്: പരേതനായ മാധവൻ നായർ (കമ്പൗണ്ടർ). മാതാവ്: ജാനകി അമ്മ. ഭാര്യ: ബീന. മക്കൾ: അഞ്ജലി, അക്ഷയ് ദേവ്. മരുമകൻ: ദിദിൽ (ഡൽഹി). സഹോദരൻ: പരേതനായ ദേവപ്രസാദ്.