കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ രോഗി ചികിത്സക്കിടെ മരിച്ചു. വിലാസമറിയാത്ത അരുൺ (54) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം അപസ്മാരബാധയെ തുടർന്ന് കുളിമുറിയിൽ വീണ ഇദ്ദേഹത്തെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
തുടർന്ന് മസ്തിഷ്ക ശസ്ത്രക്രിയ നടത്തിയെങ്കിലും ഗുരുതര നിലയിൽ ചൊവ്വാഴ്ചയാണ് മരിച്ചത്. ഇൻക്വസ്റ്റ് നടപടികൾ ബുധനാഴ്ച നടക്കും.