ഹൃദയാഘാതം: വടകര സ്വദേശി ബഹ്റൈനിൽ നിര്യാതനായി. മനാമ: വടകര മണിയൂർ സ്വദേശി ബഹ്റൈനിൽ നിര്യാതനായി. പാലയാട് കുന്നത്തുകര കുഴിച്ചാൽ മലപ്പറമ്പിൽ വൈശാഖ് എന്ന ദിലീപാണ് (27) നിര്യാതനായത്. സന്ദർശക വിസയിലാണ് ബഹ്റൈനിൽ എത്തിയത്. പിതാവ്: പരേതനായ രാജീവൻ. മാതാവ്: ചന്ദ്രി. സഹോദരങ്ങൾ: ശരത്, സ്നേഹ. മൃതദേഹം സൽമാനിയ മോർച്ചറിയിൽ. നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ ബഹ്റൈൻ പ്രതിഭയുടെ ആഭിമുഖ്യത്തിൽ നടക്കുന്നു.