കയ്പമംഗലം: ചുരുങ്ങിയ സ്ഥലത്ത് ചെലവ് കുറഞ്ഞ രീതിയിൽ കൂടുതൽ വിളവ് ഉല്പാദിപ്പിച്ച് കുട്ടി കർഷക. ചെന്ത്രാപ്പിന്നി ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥി സന ഫാത്തിമയാണ് പച്ചക്കറി കൃഷി ചെയ്ത് മികച്ച നേട്ടം കൈവരിച്ചത്.
കോവിഡ് കാലത്ത് നെൽകൃഷി ചെയ്ത് ശ്രദ്ധ നേടിയിട്ടുണ്ട് പള്ളിപറമ്പിൽ സിദ്ദീഖ്-നൂർജഹാൻ ദമ്പതികളുടെ മകളായ ഈ മിടുക്കി. ഇത്തവണ പച്ചക്കറി കൃഷിയിലാണ് കൈവെച്ചത്. കണ്ട്രാശ്ശേരി സുഭാഷിന്റെ പത്ത് സെന്റ് സ്ഥലത്താണ് കൃഷി. പയർ, കയ്പ എന്നിവയാണ് പ്രധാന ഇനങ്ങൾ.
കഞ്ഞിക്കുഴി, വൈജയന്തി എന്നീ ഇനം പയറാണ് നട്ടുപിടിപ്പിച്ചത്. ആട്ടിൻകാട്ടം, ചാണകപ്പൊടി, കോഴിക്കാട്ടം എന്നിവ വളമായി നൽകി. ചെടി നട്ട് ഒരു മാസം പിന്നിട്ടപ്പോൾ ഒരു മീറ്ററോളം നീളമുള്ള പയറുകൾ വിളഞ്ഞു. വാഴ, മുളക്, കുമ്പളം, തക്കാളി, വെണ്ട എന്നിവയും കൃഷി ചെയ്യുന്നുണ്ട്.
നിരവധി പുരസ്കാരങ്ങൾ നേടിയ കർഷകനായ പിതാവ് സിദ്ദീഖ് തന്നെയാണ് കൃഷി അറിവുകൾ മകൾക്ക് പകർന്നു നല്‍കുന്നത്. സനക്ക് പിതാവിനെപ്പോലെ മികച്ച കർഷകയാകാനാണ് ആഗ്രഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.