ഡ്രാക്കീന ട്രൈഫാസിയാറ്റ എന്ന വർഗത്തിൽ പെട്ടതാണ് ഈ ചെടി. സാധാരണയായി സ്നേക് പ്ലാന്റ് എന്നറിയപ്പെടുന്നു. ഇതിനെ സെന്റ്. ജോർജ് സ്വോർഡ്, മദർ ഇൻ ലോസ് ടങ് എന്നും അറിയപ്പെടുന്നു. രണ്ടാഴ്ച കൂടുമ്പോൾ വെള്ളം ഒഴിച്ചാൽ മതി. രണ്ടു മാസം വരെ വെള്ളം ഇല്ലാതെ നിൽക്കും. അതിന്റെ കളറിന് ഒരു മങ്ങൽ വരുമെങ്കിലും ചെടി ചീത്തയായി പോവുകയില്ല. ഈ ചെടിയും നമുക്ക് വെള്ളത്തിലിട്ട് പ്രൊപ്പഗേറ്റ് ചെയ്തെടുക്കാം. വെള്ളത്തിലും ഇതിനെ വളർത്താം. ഇതിനും ഒരുപാട് വകഭേദങ്ങൾ ഉണ്ട്. ഈ ചെടിയും നല്ലൊരു എയർ പ്യൂരിഫയർ ആണ്. മണ്ണിൽ നടുമ്പോൾ പോട്ടി മിക്സ് നമ്മളൊന്ന് ശ്രദ്ധിച്ചാൽ മതി. മണ്ണിലാണ് നടുന്നതെങ്കിൽ വെള്ളം കെട്ടിക്കിടക്കാനും പാടില്ല. വെള്ളം കെട്ടിക്കിടന്നാൽ ഈ ചെടി ചീഞ്ഞു പോകും.
ഗാർഡൻ സോയിൽ, ചകിരിച്ചോറ്, പെരിലൈറ്റ്, കമ്പോസ്റ്റ് എന്നിവ ചേർത്ത് മിക്സ് ചെയ്തെടുക്കണം. ചാണക പൊടി ഉണ്ടെകിൽ അതും കുറച്ചു ചേർക്കാം. മണ്ണില്ലാതെ വെള്ളത്തിൽ മാത്രം ഇതിനെ വളർത്താം. നമ്മുടെ ബെഡ്റൂമിൽ വെക്കാൻ പറ്റിയ ഒരു ചെടിയാണിത്. പ്രോപെഗേറ്റ് ചെയ്യാൻ വളരെ എളുപ്പമാണ്. ഈ നീണ്ട ഇല ചെറുതായി മുറിച്ചെടുത്ത് വെള്ളത്തിലോ മണ്ണിലോ വക്കാവുന്നതാണ്.
മഞ്ഞ വരെയുള്ള സ്നേക് പ്ലാന്റ് മുറിച്ചു വെച്ചാൽ ഒരുക്കലും മഞ്ഞ വരെയുള്ള തൈകൾ വരില്ല. സാധാരണ നാടൻ വെറൈറ്റിയാണു ഉണ്ടാവുന്നത്. മഞ്ഞ വരയുള്ള സ്നേക് പ്ലാന്റ് വേരോട് കൂടി തൈകൾ മാറ്റി വെച്ചാൽ മാത്രമാണ് അതിന്റെ തൈകൾ ഉണ്ടാവുന്നത്. വീടിന്റെ ഇത് ഭാഗത്ത് വെച്ചാലും ഭംഗിയാണ് കാണാനും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.