ദോഹ: ഖത്തറിലെ ജൈവകാർഷിക കൂട്ടായ്മയായ ‘നമ്മുടെ അടുക്കളത്തോട്ടം ദോഹ’ അംഗങ്ങൾക്കുള്ള സൗജന്യ വിത്ത് വിതരണം ചെയ്തുതുടങ്ങി. ‘കൃഷി ആരോഗ്യത്തിനും ഉന്മേഷത്തിനും’ എന്ന ആശയത്തോടെ തുടങ്ങിയ കൂട്ടായ്മ വിജയകരമായ ഒമ്പതു സീസണുകൾ ഇതിനകം പിന്നിട്ടുകഴിഞ്ഞു. വേനൽച്ചൂട് കുറഞ്ഞ് കൃഷിക്കനുയോജ്യമായ കാലാവസ്ഥ വരുന്ന സമയം എന്ന നിലയിൽ അടുത്ത സീസണിനുള്ള ഒരുക്കങ്ങളുടെ കാലം കൂടിയാണിത്.
അതിനു മുന്നോടിയായി നടന്ന വിത്തു വിതരണം ‘നമ്മുടെ അടുക്കളത്തോട്ടം’ അംഗവും ഐ.സി.സി അഡ്വൈസറി കൗൺസിൽ മെംബറുമായ അഷ്റഫ് ചിറക്കൽ സ്ഥാപക അംഗം മീന ഫിലിപ്പിന് വിത്തുകൾ നൽകി ഉദ്ഘാടനം ചെയ്തു. കേരളത്തിൽനിന്നും ഖത്തറിൽനിന്നും സ്വരൂപിച്ച നല്ലയിനം വിത്തുകൾ എല്ലാ അംഗങ്ങൾക്കും വിതരണം ചെയ്തുതുടങ്ങി. ആഗസ്റ്റ് മാസം അവസാനത്തോടെ പുതിയ പച്ചക്കറികൃഷികൾ ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.