പല നിറത്തിലുള്ള റെഡ് ജാഡ് പൂക്കൾ കാണാൻ മനോഹരമാണ്. എല്ലാ കാലാവസ്ഥയിലും നന്നായി വളരുന്ന ഈ ചെടിയാണിത്. ഫിലിപ്നസ് ആണ് കൂടുതൽ കണ്ട് വരുന്നത്. ഇതൊരു ട്രോപിക്കൽ പ്ലാന്‍റ് ആണ്.
100 അടി പൊക്കത്തിൽവളരുന്നചെടിയാണ്. അതു കൊണ്ട് തന്നെ ഇവയെ ബാൽക്കണിയിൽ വളർത്താൻ പറ്റില്ല. നല്ല ഡ്രൈനേജ് ഉള്ള ചെട്ടിയിൽ വേണം നടാൻ. ഇതിന്‍റെ കൊമ്പ് വെച്ച് കിളിപ്പിക്കില്ല. ലയറിങ് വഴിയാണ് കിളിപ്പിച്ചെടിക്കുന്നത്. സൂര്യപ്രകാശം ഒരുപാട് വേണ്ടാത്ത ഒരു ചെടിയാണിത്. പന്തൽ കെട്ടി കൊടുത്താൽ നന്നായി വളരും. ഒരുപാട് കാലം നിൽക്കുന്ന ചെടിയാണിത്. രാത്രിയിൽ ഈ പൂക്കൾ കാണാൻ പ്രത്യേക ഭംഗിയാണ്.
പോട്ടിങ് മിക്സ് ചാണക പൊടിയും, ചകിരി ചോറും ചേർത്ത മണ്ണാണ് ഇതിന് ഒരുക്കേണ്ടത്. ഓരോ പൂക്കളും പതിയെയാണ് വിരിഞ്ഞു വരിക. ഒരു പൂവ് വിരിഞ്ഞത് രണ്ടാഴ്ചയിൽ കൂടുതൽ നിൽക്കും. തത്തയുടെ ചുണ്ട് പോലെ വളഞ്ഞാണ് ഈ പൂക്കളിരിക്കുന്നത്. ഫബാസിയ എന്നതാണ് ഈ ചെടിയുടെ വംശനാമം. സ്ട്രോങ്ങിലോഡൻ എന്ന വംശത്തിൽപ്പെട്ടതാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.