ചെങ്ങമനാട്: അടിമുതല്‍ മുകള്‍ വരെ ഉരുണ്ട് തുടുത്ത തള്ളച്ചക്കയും പുള്ളച്ചക്കയും നിറഞ്ഞ 10 അടി ഉയരമുള്ള പ്ലാവ് കൗതുകക്കാഴ്ച.
ചെങ്ങമനാട് പറമ്പയം പുതുവാശ്ശേരി എളമന ഉമ്മറിെൻറ വീട്ടുമുറ്റത്താണ് പ്ലാവ് കായ്ചത്. കൃഷി തൽപരനായ ഉമ്മര്‍ ഒന്നരവര്‍ഷം മുമ്പ് അങ്കമാലിയിലെ നഴ്സറിയില്‍ നിന്ന് 800 രൂപക്ക് വാങ്ങിയ ഒട്ടുപ്ലാവിന് തൈയാണിത്.
ഭാര്യ റസിയയും ആറ് മാസം പ്രായമുള്ള ചെറുമകൻ മുഹമ്മദ് അഹ്സാനും ചേര്‍ന്നാണ് പ്ലാവിൻതൈ നട്ടത്. അഹ്സാന് വലുതാകുമ്പോള്‍ സ്വയം നട്ടുപിടിപ്പിച്ച പ്ലാവില്‍നിന്ന് ചക്ക പറിച്ചെടുക്കുന്ന അനുഭവം സൃഷ്ടിക്കാനും അതിലൂടെ കൃഷി പരിപോഷിപ്പിക്കുകയുമായിരുന്നു ലക്ഷ്യം.
കൃഷി തല്പരനായ ഉമ്മറിെൻറ വീടിനോട് ചേര്‍ന്ന അര ഏക്കര്‍ സ്ഥലത്ത് രണ്ട് വര്‍ഷം കൊണ്ട് കായ്ക്കുന്ന ഏഴിനം മാവുകള്‍, റമ്പുട്ടാന്, മംഗോസ്റ്റിന്‍, സപ്പോട്ട, പേര, ആപ്പിള്‍ ചാമ്പ, റോസ് ചാമ്പ, പനിനീര് ചാമ്പ തുടങ്ങിയവയുമുണ്ട്. പച്ചക്കറികളും, ഓര്‍ക്കിഡ് പൂന്തോട്ടവും, ഒൗഷധച്ചെടികളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.