ചങ്ങരംകുളം: നന്നംമുക്ക് പഞ്ചായത്തിലെ കാഞ്ഞിയൂർ ഒറ്റത്തറ പാടത്ത് 13 ഏക്കർ മുണ്ടകൻ കൃഷി കഴിഞ്ഞ ദിവസം പെയ്ത മഴയിൽ വെള്ളത്തിൽ മുങ്ങി. മഴ ശക്തമായതോടെയാണ് കൃഷി വെള്ളത്തിൽ മുങ്ങിയത്. കൃഷി തുടങ്ങാനായി വെള്ളമില്ലാതെ വലഞ്ഞ കർഷകർ സമീപ പ്രദേശങ്ങളിൽനിന്നും കൃഷിയിടത്തിലേക്ക് വെള്ളം പമ്പു ചെയ്യുകയായിരുന്നു.
ഇപ്പോൾ മുണ്ടകൻ പാടത്ത് നിന്ന് വെള്ളം വറ്റിക്കുകയാണ് കർഷകർ. ദിവസവും മഴ പെയ്യുന്നതിനാൽ കർഷകർ ദുരിതത്തിലാകുകയാണ്.
മുണ്ടകൻ പാടത്തെ അശാസ്ത്രീയ തോട് നവീകരണം കാരണം പാടങ്ങളിൽനിന്ന് വെള്ളം ഒഴുകുന്നില്ലെന്ന് കർഷകർ പറയുന്നു. ഈ വർഷത്തിൽ ജില്ല പഞ്ചായത്തിന്റെ പത്ത് ലക്ഷം രൂപം ചിലവഴിച്ച് തോട് നവീകരിച്ചതോട് വീതി കുറയുകയും ഉയരം കൂടുകയും ചെയ്തതിനാൽ വെള്ളം ഒഴുകുന്നില്ല. മാത്രമല്ല, ഇവിടെ വൈദ്യുതി കണക്ഷനും മറ്റു അടിസ്ഥാന സൗകര്യങ്ങളും ഇല്ലെന്നും കർഷകർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.