വയനാട്ടിൽ സൂരജ്​ വിരിയിച്ചെടുത്ത സഹസ്രദള പത്മം

സൂരജ്​​ വിരിയിച്ചു, വയനാട്ടിൽ ആയിരമിതളുള്ള താമര (സഹസ്രദള പത്മം)

കോഴിക്കോട്​: വയനാടൻ ഹരിതാഭയുടെ നടുവിൽ ആയിരം ഇതളുള്ള താമര വിരിയിച്ചെടുത്ത്​ സൂരജ്​​. ദേവീദേവന്‍മാരുടെ ഇരിപ്പിടമായി പുരാണങ്ങളില്‍ വിശേഷിപ്പിക്കുന്ന 'സഹസ്രദള പത്മം' വയനാട്ടിൽ ആദ്യമായാണ്​ വിരിഞ്ഞത്​. സ്​കൂൾ വിദ്യാർഥിയായിരിക്കേ കേരളത്തിലെ മികച്ച വിദ്യാർഥി കർഷകനുള്ള അവാർഡ്​ നേടി ശ്ര​േദ്ധയനായ സുൽത്താൻ ബത്തേരി നായ്​ക്ക​ട്ടിയിലെ ചിറക്കമ്പത്തില്ലത്ത്​ സി.എസ്. സൂരജ്​ ആണ്​ വയനാട്ടിൽ ആദ്യമായി സ​ഹ​സ്ര​ദ​ള പ​ത്മം വിരി​യിച്ചെടുത്തത്​.

എറണാകുളത്തുള്ള സുഹൃത്ത്​ ഗണേഷ്​ അനന്തകൃഷ്​ണന്‍റെ പക്കൽനിന്നാണ്​ സൂരജ്​ വിത്ത്​ എത്തിച്ചത്​. കഴിഞ്ഞ വർഷം ആദ്യമായി കേരളത്തിൽ 'സഹസ്രദള പത്മം' വിരിഞ്ഞത്​ ഗണേഷിന്‍റെ ചെടിയിലായിരുന്നു. സൂരജിന്‍റെ ചെടിയിൽ​ ഏകദേശം 70 ദിവസമായപ്പോൾ മൊട്ടുവന്നു. ഒരു മാസ​േത്താളമെടു​ത്താണ്​ പൂ വിരിഞ്ഞത്​.



കേരളത്തിന്‍റെ കാലാവസ്ഥയില്‍ അപൂര്‍വമായി മാത്രമേ സഹസ്രദള പത്മം പൂവിടാറുള്ളൂ. മുമ്പ്​ എറണാകുളത്തും തിരുവല്ലയിലും തൃപ്രയാറിലും മലപ്പുറത്തും സഹസ്രദളപത്മം വിരിഞ്ഞിരുന്നു. എന്നാൽ, വയനാട്ടിൽ പൂവിന്‍റെ നിറവും ഗുണവും മറ്റിടങ്ങളെ അപേക്ഷിച്ച്​ ഏറെ കൂടുതലാണെന്ന്​ സൂരജ്​ 'മാധ്യമം ഓൺലൈനി'നോട്​ പറഞ്ഞു. കേരളത്തിൽ സഹസ്രദള പത്മത്തിന്​ താരതമ്യേന അനുയോജ്യമായ കാലാവസ്​ഥ വയനാട്ടിലേതാണ്​. വയനാട്ടിൽ പൂ വിരിയാൻ മറ്റിടങ്ങളെ അപേക്ഷിച്ച്​ കൂടുതൽ ദിവസമെടുക്കും. എന്നാൽ, മറ്റിടങ്ങളിലേക്കാൾ കൂടുതൽ ദളങ്ങൾ വയനാട്ടിലെ പൂവുകൾക്കുണ്ടാകുമെന്നും സൂരജ്​ പറഞ്ഞു.

2009ൽ ചൈനീസ്​ ഹോർട്ടിക്കൾചറിസ്റ്റായ ഡിയാക്​ തിയാനാണ്​ സഹസ്രദള പത്മം വീണ്ട​ും ലോകത്തിന്‍റെ ശ്രദ്ധയിലെത്തിച്ചത്​. ഷാങ്​ഹായ്​ ഇൻസ്റ്റിറ്റ്യൂട്ട്​ ഓഫ്​ ബയോളജിക്കൽ സയൻസസിലെ പ്രൊഫസറായ ഇദ്ദേഹത്തിൽനിന്നാണ്​ ഗണേഷ്​ അനന്തകുമാറിന്​ ചെടി ലഭിച്ചത്​. സ്ലോങ് ഷാൻ ഹോങ് തൗസൻഡ്​ പെറ്റൽ, ടവർ ഓഫ് ഡെ നൈറ്റ് എന്നീ പേരുകളിൽ വേറെയും സഹസ്രദളപത്മങ്ങൾ ഉണ്ട്. ഗുണമേന്മയേറിയ അൾട്ടിമേറ്റ്​ തൗസൻഡ്​ പെറ്റൽ എന്ന ​വെറൈറ്റിയാണ്​ സൂരജ്​ വിരിയിച്ചെടുത്തത്​. ഇത്​ വിരളമായാണ്​ കാണപ്പെടു​ന്നത്​. സൂരജിന്‍റെ വീട്ടിൽ വിരിഞ്ഞ സഹസ്രദളപത്മം കാണാൻ കാഴ്ചക്കാർ ഏറെയെത്തുന്നുണ്ട്​.


സൂരജ്​ തന്‍റെ പച്ചക്കറി കൃഷി വിള​വെടുപ്പിനിടെ

ജൈവകർഷകനായ സൂരജ്​ വെള്ളാനിക്കര കാർഷികകോളജിൽനിന്ന്​ ബി.എസ്​.സി അഗ്രികൾച്ചർ കോഴ്​സ്​ പൂർത്തിയാക്കിയിട്ടുണ്ട്​. ഇൻഡോസെർട്ടിന്‍റെ ജൈവ സാക്ഷ്യപത്രത്തോടെ പുരയിടത്തിൽ ലിച്ചി, അവക്കാഡോ, പാഷൻ ഫ്രൂട്ട് തുടങ്ങിയ പഴവർഗങ്ങൾ കൃഷി ചെയ്യുന്നു. വീടിനരികെ മുത്തങ്ങയിൽ ഭൂമി പാട്ടത്തിനെടുത്ത്​ പച്ചക്കറിക്കൃഷി ചെയ്​തിരുന്നു. സംസ്കൃതി എന്ന ബ്രാൻഡിൽ സ്വന്തം ജൈവോൽപന്നങ്ങൾ വിപണിയിലെത്തിക്കുന്നുമുണ്ട്. 

Tags:    
News Summary - A rare thousand petal lotus blooms in Wayanad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.