പാലക്കാട്: കാർഷിക സമൃദ്ധിയുടെ ഓർമകൾ സമ്മാനിച്ച് ജില്ലയിൽ ആയില്യം മകം ആഘോഷത്തിന് തുടക്കമായി. ആയില്യത്തിന് അരികുറി, മകത്തിന് മഞ്ഞക്കുറി ചാർത്തിയാണ് ആഘോഷം തുടങ്ങുന്നത്. ഓണത്തെ അനുസ്മരിപ്പിക്കുന്ന ജില്ലയിലെ കാർഷികോത്സവമാണ് ആയില്യം മകം. ഈ ദിവസം രാവിലെ ഉരുക്കളെ കുളിപ്പിച്ച് ആയില്യം ദിവസം അരിക്കുറിയും മകം ദിവസം മഞ്ഞക്കുറിയും ചാർത്തും. ഈ രണ്ടു ദിവസങ്ങളിലും ഉരുക്കളെ ഒരു പണിക്കും ഉപയോഗിക്കാറില്ലെന്ന് പഴമക്കാർ പറയുന്നു. മനുഷ്യരും ഈ ദിവസങ്ങളിൽ കൃഷിപണികളും ചെയ്യാറില്ല. ഓണത്തെ അനുസ്മരിപ്പിക്കുന്ന എല്ലാ വിധ സദ്യവട്ടങ്ങളും ആയില്യം മകം ഉത്സവത്തിന് ഉണ്ടാവും. കളിമണ്ണിൽ ഒറ്റതടയിൽ തീർത്ത ഓണത്തപ്പനെയും ഈ ദിവസങ്ങളിൽ വീടുകളിൽ പ്രതിഷ്ഠിക്കും. നാളെയും ആഘോഷം തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.