മൂവാറ്റുപുഴ: പിഞ്ചുകുട്ടികൾക്ക് വിദ്യയുടെ വെളിച്ചം പകരുന്നതിനൊപ്പം ക്ഷീരമേഖലയിലും വിജയഗാഥ തീർക്കുകയാണ് മുളവൂർ കാട്ടക്കുടിയിൽ കെ.എം. അബ്ദുൽകരീം.ശുദ്ധമായ പാൽ ലഭിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പശുവളർത്തൽ ഒടുവിൽ 30 പശുക്കളുള്ള ഫാമിലേക്ക് എത്തിനിൽക്കുകയാണ്.
24ാം വയസ്സിൽ അടിവാട് കുടമുണ്ട സീതി സാഹിബ് മെമ്മോറിയൽ എൽ.പി സ്കൂളിൽ അധ്യാപകനായി ജോലിയിൽ പ്രവേശിച്ച അബ്ദുൽകരീം 10 വർഷമായി അധ്യാപക ജീവിതം ആരംഭിച്ചിട്ട്. ഇതിനിടയിലാണ് പശു പരിപാലനവും ആരംഭിച്ചത്.
മുളവൂർ ക്ഷീരോൽപാദക സഹകരണ സംഘത്തിൽ ഏറ്റവും കൂടുതൽ പാൽ അളക്കുന്ന കരീം മുളവൂർ ക്ഷീരോൽപാദക സഹകരണസംഘം പ്രസിഡന്‍റാണ്. ജില്ലയിലെ ഏറ്റവും പ്രായംകുറഞ്ഞ സംഘം പ്രസിഡന്‍റ് കൂടിയാണിദ്ദേഹം. മൃഗസംരക്ഷണ വകുപ്പിന്‍റെ സഹായവും പിന്തുണയും ഈ മേഖലയിൽ കൂടുതൽ സഹായകരമായിട്ടുണ്ടെന്നും കരീം പറഞ്ഞു. നാട്ടിലെ സാമൂഹിക സാംസ്ക്കാരിക രംഗങ്ങളിലും സജീവമായ ഇദ്ദേഹം മുസ്ലിം യൂത്ത് ലീഗ് ജില്ല സെക്രട്ടറിയും പ്രഭാഷകനുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.