പുൽപള്ളി: ജൈവകൃഷിയിൽ ശ്രദ്ധേയരായി അറുപതോളം ആദിവാസി കുടുംബങ്ങൾ. ചീയമ്പം 73 കോളനിയിലെ കാട്ടുനായ്ക്ക - പണിയ വിഭാഗത്തിൽപ്പെട്ട കർഷകരാണ് ജൈവ കൃഷിയിൽ സമൂഹത്തിന് മാതൃകയാകുന്നത്. മണ്ണ് രാസകീടനാശിനികൾ ഉപയോഗിച്ച് നശിപ്പിക്കാതെ അടുത്ത തലമുറക്ക് കൈമാറുക എന്ന ലക്ഷ്യത്തോടെയാണ് ഇവരുടെ പ്രവർത്തനം.
വനാവകാശ നിയമപ്രകാരം ഇവർക്ക് ലഭിച്ച ഭൂമിയിലാണ് ജൈവവളങ്ങൾ മാത്രം നൽകി ഗോത്ര സമൂഹം കൃഷിയിറക്കുന്നത്. കാപ്പിയും കുരുമുളകും എല്ലാം പരമ്പരാഗത രീതിയിലാണ് ഇവിടെ കൃഷി ചെയ്യുന്നത്. 130 ഏക്കറോളം സ്ഥലത്താണ് കൃഷി. പുൽപള്ളി വടാനക്കവലയിലെ ജൈവ സംസ്കരണ വിപണന സംഘമാണ് കർഷകർക്ക് ആവശ്യമായ നിർദേശങ്ങൾ നൽകുന്നത്.
വിളകൾക്ക് മികച്ച വിലയും ഇവർ നൽകുന്നു. മുൻ പഞ്ചായത്ത് അംഗംകൂടിയായ അപ്പിയുടെ നേതൃത്വത്തിലാണ് ഗോത്ര കർഷകർ കൃഷി നടത്തുന്നത്. വനവികസന കോർപറേഷന്റെ കൈവശമുണ്ടായിരുന്ന ഭൂമിയാണ് ഇവർക്ക് പതിച്ച് നൽകിയത്. നൂറോളം കുടുംബങ്ങളാണ് ഇവിടെയുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.