കാ​ർ​ഷി​ക പ്ര​ശ്ന​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യാൻ ഡ​ൽ​ഹി​യി​ലേ​ക്ക്

പു​റ​പ്പെ​ട്ട കേ​ര​ള​ത്തി​ലെ ക​ർ​ഷ​ക പ്ര​തി​നി​ധി​ക​ൾ

കാർഷിക പ്രതിസന്ധി: പ്രധാനമന്ത്രിയെ കാണാൻ കർഷകരുടെ സംഘത്തിൽ മുതലമട സ്വദേശിയും

കൊ​ല്ല​ങ്കോ​ട്: കേ​ര​ള​ത്തി​ന്റെ കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ പ്ര​തി​സ​ന്ധി പ്ര​ധാ​ന​മ​ന്ത്രി​യോ​ട് അ​വ​ത​രി​പ്പി​ക്കാ​ൻ ഡ​ൽ​ഹി​യി​ലേ​ക്ക്​ പു​റ​പ്പെ​ട്ട 14 അം​ഗ ക​ർ​ഷ​ക സം​ഘ​ത്തി​ൽ പ​ട്ടാ​മ്പി കാ​ർ​ഷി​ക ഗ​വേ​ഷ​ണ കേ​ന്ദ്രം പ്ര​തി​നി​ധി​യാ​യി മു​ത​ല​മ​ട സ്വ​ദേ​ശി സു​രേ​ഷും. ബ​ഫ​ർ​സോ​ൺ വി​ഷ​യം, നെ​ല്ല്, റ​ബ​ർ, കു​രു​മു​ളക്, ​നാ​ളി​കേ​രം, മാ​ങ്ങ തു​ട​ങ്ങി​യ വി​ള​ക​ളു​ടെ സം​ഭ​ര​ണം, വി​ല​ത്ത​ക​ർ​ച്ച എ​ന്നി​വ​യി​ലൂ​ടെ ക​ർ​ഷ​ക​ർ നേ​രി​ടു​ന്ന വി​ഷ​മ​ത​ക​ൾ പ്ര​ധാ​ന​മ​ന്ത്രി​യെ ബോ​ധ്യ​പ്പെ​ടു​ത്തു​ന്ന പ്ര​ത്യേ​ക അ​ഭി​മു​ഖ​ത്തി​നാ​ണ് ക​ർ​ഷ​ക​ർ ഡ​ൽ​ഹി​യി​ലേ​ക്ക് യാ​ത്ര​യാ​യ​ത്. 14 ജി​ല്ല​ക​ളി​ൽ നി​ന്നും 14 ക​ർ​ഷ​ക​രാ​ണ് കൃ​ഷി വി​ജ്ഞാ​ൻ കേ​ന്ദ്ര​യു​ടെ സ​ഹാ​യ​ത്തോ​ടെ ഡ​ൽ​ഹി​യി​ലേ​ക്ക് പു​റ​പ്പെ​ട്ട​ത്. മാ​വ് കൃ​ഷി​യു​ടെ വ്യാ​പ​നം, സാ​ങ്കേ​തി​ക സ​ഹാ​യം എ​ന്നി​വ സം​ബ​ന്ധി​ച്ച്​ വി​ശ​ദാം​ശ​ങ്ങ​ൾ കൂ​ടി​ക്കാ​ഴ്ച​യി​ൽ ച​ർ​ച്ച ചെ​യ്യു​മെ​ന്ന്​ സു​രേ​ഷ് പ​റ​ഞ്ഞു.

ഈ​മാ​സം 17, 18 തീ​യ​തി​ക​ളി​ൽ ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന അ​ഗ്രി​ക​ൾ​ച്ച​റ​ൽ കോ​ൺ​ക്ലേ​വി​ൽ​ വ​ച്ചാ​ണ്​ കൂ​ടി​ക്കാ​ഴ്ച ന​ട​ക്കു​ക. ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​കം, ആ​ന്ധ്ര, തെ​ലു​ങ്കാ​ന സം​സ്ഥാ​ന​ങ്ങ​ളി​ലെ ഒ​രു ജി​ല്ല​യി​ൽ നി​ന്നും ഒ​രു ക​ർ​ഷ​ക​ൻ എ​ന്ന നി​ല​യി​ൽ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ക്കും. ഒ​രു ക​ർ​ഷ​ക​ന് അ​ഞ്ച് മി​നി​റ്റെ​ങ്കി​ലും വി​ഷ​യം അ​വ​ത​രി​പ്പി​ക്കാ​നാ​കും. ജി​ല്ല​യി​ലെ ക​ർ​ഷ​ക​രു​ടെ പ്ര​ശ്ന​ങ്ങ​ൾ സ​മ​ഗ്ര​മാ​യി അ​വ​ത​രി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​​മെ​ന്ന്​ ഫാ​ർ​മേ​ഴ്സ് പ്രൊ​ഡ്യൂ​സേ​ഴ്സ് ക​മ്പ​നി, പാ​ല ക്കാ​ട് ഫാം​ഫെ​ഡ് എ​ന്നി​വ​യു​ടെ ഡ​യ​റ​ക്ട​റാ​യ സു​രേ​ഷ് ഓ​ന്നൂ​ർ പ​ള്ളം പ​റ​ഞ്ഞു.

Tags:    
News Summary - Agrarian crisis Farmers group to meet PM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.