പേരാമ്പ്ര: കോഴിക്കോട് ചെറുവണ്ണൂരിലെ നെല്ലിയോട്പൊയിൽ ഫൈസലിന്റെ കൃഷിയിടത്തിൽ വിളഞ്ഞ കപ്പ കണ്ടാൽ ആരുമൊന്ന് അമ്പരക്കും. ഒറ്റ തടത്തിൽ വിളഞ്ഞ കപ്പയുടെ ആകെ തൂക്കം 45 കിലോഗ്രാം വരും. അതിലെ ഒരു കപ്പയുടെ മാത്രം തൂക്കം 20 കിലോഗ്രാമുണ്ട്.
ജൈവ വളം മാത്രം ഉപയോഗിച്ചാണ് കൃഷി ചെയ്തതെന്ന് ഫൈസൽ പറയുന്നു. മൊട്ടക്കുന്നിനെ കൃഷിയിടമാക്കി സമ്മിശ്ര കൃഷി ചെയ്യുന്ന ഫൈസൽ മികച്ച കർഷകനാണ്. മരച്ചീനി ഉൾപ്പെടെ ഉള്ള കൃഷിക്ക് ഇദ്ദേഹത്തിന്റെ ഫാമിൽ വളർത്തുന്ന കോഴികളുടെ വളം മാത്രമാണ് ഉപയോഗിക്കുന്നത്.
വാഴ, ചേന, കൂർക്കൽ, ചേമ്പ് എന്നിവയുടെ കൃഷിയും ഉണ്ട്. കാർഷിക നഴ്സറിയും ഫൈസൽ ഒരുക്കിയിട്ടുണ്ട്. കുള്ളൻ തെങ്ങിൽ തൈ, വിവിധയിനം പ്ലാവ് - മാവ് തൈകളെല്ലാം നഴ്സറിയിൽ ലഭ്യമാണ്. 4000 കോഴികളുള്ള ബ്രോയ്ലർ കോഴി ഫാം, നൂറോളം മുട്ട കോഴികൾ, പശു എന്നിവയും ഉണ്ട്.
ഡ്രിപ് ഇറിഗേഷൻ സംവിധാനം വഴി തുള്ളി നന കൊടുത്താണ് വേനലിൽ നിരപ്പം സ്റ്റേഡിയത്തോട് ചേർന്നുള്ള ഈ തോട്ടത്തിൽ കൃഷി ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.