വെള്ളമുണ്ട: തടയണകൾ ജലസമൃദ്ധമെങ്കിലും അവ പ്രയോജനപ്പെടുത്താൻ നടപടിയില്ല. വെള്ളമുണ്ട - പടിഞ്ഞാറത്തറ പഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളിലാണ് നിരവധി തടയണകൾ ഇനിയും ഉപയോഗപ്പെടുത്താതെ കിടക്കുന്നത്.
പാലിയാണ, കക്കടവ്, കരിങ്ങാരി, കൊമ്മയാട്, പുതുശ്ശേരിക്കടവ്, പടിഞ്ഞാറത്തറ പ്രദേശങ്ങളിലെ ഏക്കർ കണക്കിന് നെൽവയലിൽ കൃഷിയിറക്കാനാവശ്യമായ വെള്ളം നിലവിൽ തടയണകളിലുണ്ടെങ്കിലും കൃഷി നാമമാത്രമാണ്. ചെലവുകൾക്ക് ആനുപാതികമായി കൃഷിയിൽനിന്ന് വരുമാനം ലഭിക്കാത്തതാണ് കർഷകരുടെ പിന്മാറ്റത്തിന്റെ പ്രധാന കാരണം.
മുൻ വർഷങ്ങളിൽ പ്രദേശത്ത് വ്യാപക കൃഷിനാശമുണ്ടായിരുന്നു. നാമമാത്ര നഷ്ടപരിഹാര തുകയാണ് സർക്കാറിൽനിന്ന് ലഭിക്കാറെങ്കിലും അതും ലഭിക്കാത്തതാണ് കർഷകരെ മനംമടുപ്പിക്കുന്നത്. കാർഷിക മേഖല യന്ത്രവത്കരിക്കപ്പെട്ടെങ്കിലും ചെലവ് കർഷകർക്ക് താങ്ങാവുന്നതിലുമപ്പുറത്താണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.