അ​ബ്ദു​ൽ ഫ​ത്താ​ഹ് കൃ​ഷി​യി​ട​ത്തി​ൽ

വിയർപ്പിന്റെ വിലകൊയ്ത് അബ്ദുൽ ഫത്താഹ്

പ​യ്യ​ന്നൂ​ർ: വൈ​വി​ധ്യ​ങ്ങ​ളാ​യ നി​ര​വ​ധി​യി​നം കൃ​ഷി​യി​ലൂ​ടെ കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ മാ​തൃ​ക​യാ​കു​ക​യാ​ണ് മാ​തം​ഗ​ല​ത്തെ എം.​വി. അ​ബ്ദു​ൽ ഫ​ത്താ​ഹ്. എ​ര​മം കു​റ്റൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ഓ​ല​യ​മ്പാ​ടി​യി​ൽ അ​ഞ്ച​ര ഏ​ക്ക​ർ ത​രി​ശു​ഭൂ​മി പാ​ട്ട​ത്തി​നെ​ടു​ത്താ​ണ് വി​വി​ധ വി​ള​ക​ൾ കൃ​ഷി​ചെ​യ്യു​ന്ന​ത്.

ഒ​ന്നോ ര​ണ്ടോ കൃ​ഷി മാ​ത്ര​മാ​യാ​ൽ ഒ​രി​ക്ക​ലും ലാ​ഭ​ക​ര​മാ​വി​ല്ലെ​ന്ന തി​രി​ച്ച​റി​വി​ലൂ​ടെ​യാ​ണ് മ​ണ്ണി​ൽ വൈ​വി​ധ്യം പ​രീ​ക്ഷി​ച്ച് വി​ജ​യം വി​ള​യി​ക്കു​ന്ന​ത്. കു​റു​മാ​ത്തൂ​രി​ൽ നി​ന്നും മാ​ത​മം​ഗ​ല​ത്തേ​ക്ക് കു​ടി​യേ​റി പാ​ർ​ത്ത​തോ​ടെ​യാ​ണ് കൃ​ഷി​യി​ൽ സ​ജീ​വ​മാ​യ​ത്. ആ​ദ്യം പ്ര​വാ​സം. തു​ട​ർ​ന്ന് ക​ല്ല്, മ​രം ബി​സി​ന​സ്. ഒ​ടു​വി​ലാ​ണ് കാ​ർ​ഷി​ക മേ​ഖ​ല​യി​ലേ​ക്കു​ള്ള ചു​വ​ടു​വെ​പ്പ്. കാ​ലാ​വ​സ്ഥ​മാ​റ്റം ച​തി​ച്ചു​വെ​ങ്കി​ലും അ​തി​നെ മ​റി​ക​ട​ക്കാ​നു​ള്ള ജ​ല​സേ​ച​ന സൗ​ക​ര്യ​വും ഒ​രു​ക്കി.

വ​ന്യ​മൃ​ഗ​ങ്ങ​ളെ​യ​ക​റ്റാ​ൻ ക​മ്പി​വേ​ലി തീ​ർ​ത്തി​ട്ടു​ണ്ട്. 3000 നേ​ന്ത്ര​വാ​ഴ, 3000 ക​പ്പ, വ​ഴു​തി​ന, വെ​ണ്ട, പ​ച്ച​മു​ള​ക്, ചീ​ര, ചോ​ളം, വെ​ള്ള​രി, ക​ക്കി​രി തു​ട​ങ്ങി​യ​വ കൃ​ഷി ചെ​യ്യു​ന്ന​തി​ന് പു​റ​മെ കേ​ര​ള​ത്തി​ന് അ​ന്യ​മാ​യ ബീം​സ്, കി​യാ​ർ എ​ന്നി​വ​യു​മു​ണ്ട് ഇ​ദ്ദേ​ഹ​ത്തി​ന്റെ കൃ​ഷി​യി​ട​ത്തി​ൽ. ഓ​ണ​ത്തി​ന് ചെ​ണ്ടു​മ​ല്ലി കൃ​ഷി​യി​ലും ഒ​രു കൈ ​നോ​ക്കി​യി​രു​ന്നു. വേ​ന​ൽ തു​ട​ങ്ങാ​റാ​യാ​ൽ ത​ണ്ണി​മ​ത്ത​ൻ കൃ​ഷി​യി​റ​ക്കും. സ​ഹാ​യ​മാ​യി കൃ​ഷി​ഭ​വ​നും എ​ര​മം കു​റ്റൂ​ർ പ​ഞ്ചാ​യ​ത്തും ഉ​ണ്ട്. മ​ൻ​സൂ​റ​യാ​ണ് ഭാ​ര്യ. ഫ​ർ​ഹാ​ൻ, ഫ​സ​ൽ, ഫാ​രി​സ് എ​ന്നി​വ​ർ മ​ക്ക​ൾ.payyann

Tags:    
News Summary - Agriculture- Abdul Fathah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.