താനൂർ: നഗരസഭയുടെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ കർഷക ദിനം ആചരിച്ചു. മാതൃക കർഷകരായി തെരഞ്ഞെടുത്ത മറിയത്തുമ്പ്രായി സൈതാലിക്കുട്ടി മോര്യ, ലളിത കാർക്കോളി, കെ.എം. ജഫ്സൽ, രാമൻ പാലക്കാകണ്ടി, പി. മുഹമ്മദ് സർഫാസ്, നാരായണൻ വാര്യർ എന്നിവരെ ആദരിച്ചു. നഗരസഭ ചെയർമാൻ പി.പി. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൻ സി.കെ. സുബൈദ അധ്യക്ഷയായി. പൊന്മുണ്ടം കൃഷി അസിസ്റ്റന്റ് ഡയറക്ടർ ബാബു ഷക്കീർ പദ്ധതി വിശദീകരണം നടത്തി. സ്ഥിരംസമിതി അധ്യക്ഷരായ ജസ്ന ബാനു പൗറകത്ത്, അലി അക്ബർ, ജയപ്രകാശ് മൂത്തേടത്ത്, ഫാത്തിമ, കൗൺസിലർമാരായ എ.കെ. സുബൈർ, മുസ്തഫ, ദിബീഷ്, പി.ടി. അക്ബർ, ഇ. കുമാരി, കൃഷി ഓഫിസർ ദിവ്യ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ സി. മുഹമ്മദ് അഷറഫ്, വി.പി. ശശികുമാർ, എ.പി. സുബ്രഹ്മണ്യൻ, എ. രാമകൃഷ്ണൻ, പ്രയേഷ്, സന്തോഷ് കുമാർ, ഫസൽ റഹ്മാൻ, പാടശേഖര സമിതി പ്രസിഡന്റ് കെ.വി. രവീന്ദ്രൻ, കൃഷി അസിസ്റ്റന്റ് അഹമ്മദ് ഇർഷാദ് എന്നിവർ സംസാരിച്ചു.
താനൂർ: താനാളൂർ പഞ്ചായത്തിൽ മുഴുവൻ എൽ.പി സ്കൂളുകളും പങ്കെടുത്ത കൃഷിപ്പാട്ട് മത്സരം, വ്യത്യസ്ത കാർഷിക മേഖലകളിൽ മികവ് തെളിയിച്ച 21 കർഷകരെ ആദരിക്കൽ, പായസവിതരണം എന്നിവ നടന്നു. പ്രസിഡന്റ് കെ.എം. മല്ലിക ഉദ്ഘാടനം ചെയ്തു. വികസന സ്ഥിരംസമിതി അധ്യക്ഷ അമീറ അധ്യക്ഷത വഹിച്ചു. കൃഷി ഓഫിസർ ശിൽപ സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി ഒ.കെ. പ്രേമരാജൻ നന്ദിയും പറഞ്ഞു. രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, പൗരപ്രമുഖർ തുടങ്ങിയവർ സംബന്ധിച്ചു.
തിരൂർ: മംഗലം ഗ്രാമപഞ്ചായത്തിൽ കർഷക ദിനം വിപുലമായി ആഘോഷിച്ചു. തെരഞ്ഞെടുക്കപ്പെട്ട കർഷകരെ ആദരിച്ചു. ഡോ. കെ.ടി. ജലീൽ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. മംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.പി. കുഞ്ഞുട്ടി അധ്യക്ഷത വഹിച്ചു. നാളികേര കർഷകർക്കുള്ള വളത്തിന്റെ പെർമിറ്റ് വിതരണം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. പാത്തുമ്മക്കുട്ടി നിർവഹിച്ചു. ചടങ്ങിന് കൃഷി ഓഫിസർ പി. ശരണ്യ സ്വാഗതവും എം.വി. അബ്ദുല്ലത്തീഫ് നന്ദിയും പറഞ്ഞു. ഇബ്രാഹിം ചേന്നര, സി.എം. റാംല, കെ.ടി. റാഫി, പീതാംബരം പട്ടത്തൂർ, നിഷ രാജീവ്, സെക്രട്ടറി വീരാൻകുട്ടി, അഷ്കർ അലി, വിനയ് വിലാസ്, ഉസൈൻ ഈസ് പാടത്ത് എന്നിവർ സംസാരിച്ചു.
മൊയ്തു പൊന്നാംകുണ്ടിൽ, അലി കല്ലിങ്കലകത്ത് കടകശ്ശേരി, എം.ടി. വേലായുധൻ, പി.ടി. താഹിറ, ഹനാൻ മുഹമ്മദ്, ജമാൽ പുത്തൻ പീടിയേക്കൽ, അസൈനാർ ഹാജി ഈസ്പാടത്ത്, സുധീർ താണിക്കാട്, ജലീൽ ചക്കാലിക്കുഴിയത്ത്, ഉമ്മർ ചാഞ്ചാത്ത്, പി. മനോജ് വാളൂർ, വിശ്വംഭരൻ പാലക്കാപറമ്പിൽ എന്നിവരെ ആദരിച്ചു.
തിരൂർ: മാതൃക കർഷകനായ അബ്ദുൽ മാലിക്ക് മുണ്ടേക്കാട്ട്, യദു കൃഷ്ണൻ എന്നിവരെ കർഷക കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഗോപാലകൃഷ്ണൻ പൊന്നാട അണിയിച്ചു ആദരിച്ചു. കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നൗഷാദ് പരന്നേക്കാട് അധ്യക്ഷത വഹിച്ചു. സൈതു ചെറുതോട്ടത്തിൽ, യാസർ പയ്യോളി, എം.എം താജുദ്ദീൻ, ഷറഫുദ്ദീൻ കണ്ടാത്തിയിൽ, നാസർ പൊറുർ, സമദ് മാവുംകുന്ന്, രാജേഷ് പരന്നേക്കാട്, ബാബു കിഴക്കാത്ത് തുടങ്ങിയവർ സംസാരിച്ചു.
കൽപകഞ്ചേരി: വളവന്നൂർ ഗ്രാമപഞ്ചായത്തിൽ കുറുക്കോളി മൊയ്തീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.സി. നജ്മത്ത് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് അംഗം പി.സി. അഷ്റഫ്, കൃഷി ഓഫിസർ എം. ഹാരിഫ, അസിസ്റ്റൻറ് എം.പി. ഫക്രുദീൻ തുടങ്ങിയവർ സംസാരിച്ചു.
പുത്തനത്താണി: ആതവനാട് ഗ്രാമ പഞ്ചായത്തിൽ കുറുക്കോളി മൊയ്തീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി.പി. സിനോബിയ അധ്യക്ഷത വഹിച്ചു. പതിനൊന്നു കർഷകരെ ആദരിച്ചു. വൈസ് പ്രസിഡന്റ് കെ.പി. ജാസർ, വികസനകാര്യ ചെയർപേഴ്സൻ കെ.ടി. സുനീറ, ആരോഗ്യ വിദ്യാഭ്യാസ ചെയർപേഴ്സൻ ഷാഹിന എന്നിവർ സംബന്ധിച്ചു.
വൈലത്തൂർ: ചെറിയമുണ്ടം ഗ്രാമപഞ്ചായത്തിൽ പ്രസിഡന്റ് ശംസിയ സുബൈർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.ടി. നാസർ അധ്യക്ഷത വഹിച്ചു. ക്ഷേമ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഐ.വി. സമദ്, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ മൈമൂന കല്ലേരി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ റജീന ലത്തീഫ്, കൃഷി ഓഫിസർ സഹനില തുടങ്ങിയവർ പങ്കെടുത്തു.
കൽപകഞ്ചേരി: ഗ്രാമപഞ്ചായത്തിൽ കുറുക്കോളി മൊയ്തീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.പി. വഹീദ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അടിയാട്ടിൽ ബഷീർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ അബ്ദുല്ലത്തീഫ്, പി. ജുബൈരിയ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.