ആഫ്രിക്കന്‍ ഒച്ചും ചൊറിയൻ പുഴുവും ശല്യമാകുന്നോ? വഴിയുണ്ട്..

ക്യഷി ഇടങ്ങളില്‍ കണ്ടുവരുന്ന ആഫ്രിക്കന്‍ ഒച്ചുകള്‍, ചൊറിയാന്‍ പുഴു, പുള്ളി പുല്‍ച്ചാടി എന്നിവയെ നിയന്ത്രിക്കാനുള്ള മാർഗങ്ങളുമായി കാര്‍ഷിക സര്‍വ്വകലാശാല പുറത്തിറക്കി. ഇവയെ നശിപ്പിക്കുന്നതിനും ഇവയുടെ ഉപദ്രവങ്ങളില്‍ നിന്നും ക്യഷിയെയും ക്യഷി ഇടങ്ങളെയും സംരക്ഷിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളാണ് സർവകലാശാല പുറത്തിറക്കിയത്.

ആഫ്രിക്കന്‍ ഒച്ചുകൾ

ആഫ്രിക്കന്‍ ഒച്ചുകളെ നിയന്ത്രിക്കന്‍ കുട്ടമായ ശ്രമമാണ് വേണ്ടത്. വാര്‍ഡ് തലത്തിലെങ്കിലും ബോധവല്‍ക്കരണം നടത്തിയ ശേഷം ആ വാര്‍ഡിലെ എല്ലാവരും സഹകരിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ട്. ഇവ അഞ്ച് മുതല്‍ എട്ട് വര്‍ഷം വരെ ജീവിക്കുന്നതിനാല്‍ ഇവയുടെ ആക്രമണം തുടര്‍ച്ചയായ പ്രതിരോധത്തിലുടെ മാത്രമേ ഒഴിവാക്കാന്‍ കഴിയുകയുള്ളൂ.


നനഞ്ഞ ചണചാക്കുകളില്‍ പപ്പായ, കോളിഫ്ലവര്‍, കാബേജ് അവയുടെ ഇലകള്‍ വെച്ച് ഒച്ചുകളെ ആകര്‍ഷിപ്പിച്ച് നശിപ്പിക്കുന്നതാണ് ഒരു രീതി വൈകീട്ട് ആറ് മുതല്‍ എട്ട് വരെയുള്ള സമയത്താണ് ശേഖരിക്കാന്‍ എളുപ്പം. ശേഖരിച്ചവയെ ഒരു ലിറ്റര്‍ വെള്ളത്തില്‍ 200 ഗ്രാം ഉപ്പ് കലര്‍ത്തി ഈ വെള്ളത്തില്‍ ഇട്ട് നശിപ്പിക്കാം.

അരക്കിലോ ഗോതമ്പപൊടിയും 200ഗ്രാം ശര്‍ക്കരയും ഈസ്റ്റും തുരിശും ചേര്‍ത്ത് കുഴമ്പ് രൂപത്തിലാക്കി മഴ എല്‍ക്കാതെ ചെടിചട്ടികളില്‍ വെച്ച് കൊടുക്കാവുന്നതാണ്. ഒന്നരലിറ്റര്‍ വെള്ളത്തില്‍ 30 ഗ്രാം പുകയില ഇട്ട് തിളപ്പിച്ച വെള്ളവും 60 ഗ്രാം തുരിശ് ഒരുലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തിയ ലായനിയും ചേര്‍ത്ത് തെളിക്കുന്നതും ഒച്ചിനെ നിയന്ത്രിക്കാന്‍ സഹായിക്കും. വാഴ, കമുക്, തെങ്ങ് എന്നിവയില്‍ കയറാതിരിക്കാന്‍ മരങ്ങളുടെ ചുവട്ടില്‍ 10 ശതമാനം വിര്യമുള്ള ബോര്‍ഡോ കുഴമ്പ് തേച്ച് കൊടുക്കുന്നതും ഒച്ചിനെ നിയന്ത്രിക്കാന്‍ സഹായകമാകും.


പുള്ളി പുൽച്ചാടി

പുള്ളി പുല്‍ചാടികളുടെ ശല്യം വ്യപകമായി ഉള്ള സ്ഥലങ്ങളില്‍ വേപ്പ് അധിഷ്ഠിത കീടനാശിനിയോ, വേപ്പേണ്ണ എമല്‍ഷനോ തളിക്കാം. ഇവയുടെ പ്രജനനം തടയുന്നതിനായി ഒക്ടോബര്‍ നവംബര്‍ മാസങ്ങളില്‍ മണ്ണ് നന്നായി കീളച്ച് മുട്ടകളെയും സമാധിദശകളെയും നശിപ്പിക്കണം.


ചൊറിയന്‍ പുഴു

ചൊറിയന്‍ പുഴുവിളകളെ ബാധിക്കാറില്ലങ്കിലും കര്‍ഷകര്‍ക്ക് വലിയ ശല്യമാണ്. ഇവയെ നശിപ്പിക്കാന്‍ കരാട്ടെ കീടനാശിനി മുന്ന് മില്ലി ലിറ്റര്‍ അഞ്ച് ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിച്ച് നശിപ്പിക്കാം. വീടുകളിലാണ് എങ്കില്‍ മണ്ണെണ്ണ എമല്‍ഷന്‍ 20 മില്ലി ലിറ്റര്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കണം. ഇവ കുട്ടമായി കാണുകയാണെങ്കില്‍ തീപ്പന്തം ഉപയോഗിച്ചും നശിപ്പിക്കാം.

Tags:    
News Summary - Are African snails and chorion worms a nuisance?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.