പെ​രി​നാ​ട് കു​ഴി​യ​ത്ത്​ ആ​ൽ​മ​ര​ത്തി​ന് പു​തു​ജീ​വ​ൻ ന​ൽ​കാ​ൻ

ആ​യു​ർ​വേ​ദ ചികിത്സആ​രം​ഭി​ച്ച​പ്പോ​ൾ

ആൽമരത്തിന്​ ആയുർവേദ ചികിത്സയാരംഭിച്ചു

അ​ഞ്ചാ​ലും​മൂ​ട്: പ​തി​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള ആ​ൽ​മ​ര​ത്തി​ന് പു​തു​ജീ​വ​ൻ ന​ൽ​കാ​ൻ ആ​യു​ർ​വേ​ദ ചി​കി​ത്സ ആ​രം​ഭി​ച്ചു. പെ​രി​നാ​ട് കു​ഴി​യം തെ​ക്ക് വ​ർ​ഷ​ങ്ങ​ൾ പ​ഴ​ക്ക​മു​ള്ള അ​ര​യാ​ൽ​മ​രം അ​ടു​ത്തി​ടെ​യാ​ണ് ഉ​ണ​ങ്ങി​ത്തു​ട​ങ്ങി​യ​ത്. ആ​യി​ര​വി​ല്ല​ൻ, ക​ടു​വി​ച്ചി​റ ക്ഷേ​ത്ര ഭ​ര​ണ​സ​മി​തി​ക​ളും നാ​ട്ടു​കാ​രു​മാ​യി ചേ​ർ​ന്നാ​ണ് വൃ​ക്ഷ സം​ര​ക്ഷ​ണ​പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. വൃ​ക്ഷ വൈ​ദ്യ​ൻ കോ​ട്ട​യം ബി​നു​വും സം​ഘ​വു​മാ​ണ് ആ​യു​ർ​വേ​ദ​ചി​കി​ത്സ ന​ട​ത്തു​ന്ന​ത്.

14 ഇ​നം സാ​ധ​ന​ങ്ങ​ളാ​ണ് ചി​കി​ത്സ​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. വ​ർ​ഷ​ങ്ങ​ളാ​യി ആ​യു​ർ​വേ​ദ ചി​കി​ത്സ ചെ​യ്തു​വ​രു​ന്ന ബി​നു​വി​ന്റെ 181ാമ​ത്തെ മ​ര​ചി​കി​ത്സ​യാ​ണ് കു​ഴി​യ​ത്തെ ആ​ൽ​മ​ര​ത്തി​േ​ന്‍റ​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 10.50 ഓ​ടെ അ​ര​യാ​ലി​ന്റെ ആ​യു​ർ​വേ​ദ ചി​കി​ത്സ ആ​രം​ഭി​ച്ചു. രാ​ഷ്ട്രീ​യ പ്ര​തി​നി​ധി​ക​ളും സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ളും പ്ര​ദേ​ശ​വാ​സി​ക​ളും വൃ​ക്ഷ​ചി​കി​ത്സ കാ​ണാ​നെ​ത്തി.

Tags:    
News Summary - Ayurvedic treatment started for banyan tree

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.