എം.​ഇ.​എ​സ് ആ​ർ​ട്സ് കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ ബ​ഷീ​റി‍​െൻറ വീ​ട്ടു​മു​റ്റ​ത്തെ ബ​ബ്ലൂ​സ് കാ​ണാ​നെ​ത്തി​യ​പ്പോ​ൾ

ബഷീറി​െൻറ വീട്ടുമുറ്റത്ത് മധുരക്കാഴ്ചയായി ബബ്ലൂസ്

ചെങ്ങമനാട്: പനയക്കടവ് കളത്തിങ്ങൽ കണ്ടക്ടർ ബഷീറി‍െൻറ വീട്ടുമുറ്റത്ത് വളർന്ന് പന്തലിച്ച ബബ്ലൂസ് വൃക്ഷം മനോഹരക്കാഴ്ചയാകുന്നു. മുന്തിയ റോസ് ഇനത്തിൽപെട്ട മരത്തിൽ മൂപ്പെത്തിയ മധുരമൂറുന്ന നൂറുകണക്കിന് നാരങ്ങക്കുലകളാണുള്ളത്. സുഗന്ധം പരത്തുന്ന ബബ്ലൂസ് മരച്ചുവട്ടിൽ നാട്ടുകാർ അടക്കം ഇളങ്കാറ്റ് കൊള്ളാനെത്തുന്നവർ ഏറെയാണ്. മടങ്ങുമ്പോൾ അവർക്ക് കൈനിറയെ ബബ്ലൂസ് നാരങ്ങ ബഷീർ സമ്മാനിക്കുന്നു.

വളക്കൂറുള്ള ബഷീറി‍െൻറ പറമ്പിൽ ഫലവൃക്ഷങ്ങൾ തഴച്ചാണ് വളരുന്നത്. മുറ്റത്തെ പ്ലാവിലെ തേൻരുചിയുള്ള ചെറിയതരം അടുക്കച്ചക്ക കൗതുകക്കാഴ്ചയായിരുന്നു.

പ്ലാവും ചക്കക്കുലകളും കാണാനെത്തുന്നവർ ഏറെയായിരുന്നു. മടങ്ങുമ്പോൾ അവർക്ക് ബഷീറി‍െൻറ കുടുംബം ചക്ക സമ്മാനിക്കുന്നതും 'മാധ്യമം' റിപ്പോർട്ട് ചെയ്തിരുന്നു. ഷോബിതയാണ് ബഷീറി‍െൻറ ഭാര്യ. മുറ്റത്ത് പന്തൽ സ്ഥാപിച്ചപോലെ മനോഹരകാഴ്ചയും സുഗന്ധം പരത്തുന്ന അന്തരീക്ഷവുമാണ്. കൈയെത്തുംദൂരത്താണ് ബംബ്ലൂസ് കുലകൾ കിടക്കുന്നത്.

Tags:    
News Summary - Babloos is a sweet sight in Basheer's backyard

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.