ഹരിപ്പാട് : പക്ഷിപ്പനി സ്ഥിരീകരിച്ച ഏഴായിരത്തോളം താറാവുകളെ വീയപുരം വെള്ളംകുളങ്ങരയിലെ കരീപാടത്തിന് സമീപം കൊന്നു. താമരക്കുളം കണ്ണനാംകുഴി ഷെഫീക്കിന്റെ ഉടമസ്ഥതയിലുള്ള 6920 താറാവുകളെയാണ് കൊന്നത്.
മൃഗസംരക്ഷണ വകുപ്പിന്റെ റാപ്പിഡ് റസ്പോൺസ് ടീമിന്റെ നേതൃത്വത്തിൽ വീയപുരം പഞ്ചായത്തിന്റെ സഹകരണത്തോടെയായിരുന്നു നടപടി. ഡോ:സുൾഫിക്കർ, ഡോ. പ്രിയശിവറാം,ഡോ. ബിന്ദുകുമാരി, ഡോ:വിപിൻ ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലുള്ള 20 അംഗങ്ങൾ ഉൾക്കൊള്ളുന്ന സംഘമാണ് കള്ളിങ് നടത്തിയത്. അഞ്ച് താറാവിനെ തിരുവല്ലയിലെ മഞ്ഞാടിയിലും,10 താറാവിനെ ഭോപ്പാലിലും ,ആറ് താറാവിനെ ആലപ്പുഴയിലുമാണ് പരിശോധനക്ക് വിധേയമാക്കിയത്. എല്ലാ പരിശോധനയിലും പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു.
പരിശോധന ഫലം ലഭിക്കാൻ 15ദിവസത്തോളം കാത്തിരിക്കേണ്ടിവന്നു.16 ലക്ഷംരൂപയുടെ നഷ്ടമുണ്ടായെന്ന് ഷഫീക്ക് പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷീജസുരേന്ദ്രൻ ,വൈസ് പ്രസിഡൻറ് പി.എ. ഷാനവാസ് ,വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ പി.ഡി. ശ്യാമള,വാർഡ് അംഗം ജയൻ എന്നിവരും സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.