നെടുങ്കണ്ടം: രാജ്യാന്തര വിപണികളിലടക്കം വന്‍ ഡിമാൻറുണ്ടായിരുന്ന സുഗന്ധവിളയായ ജാതിക്കയും ജാതിപത്രിയും കാലാവസ്ഥ വ്യതിയാനത്തെതുടർന്ന് ഉൽപാദനം ഇടിഞ്ഞ് പ്രതിസന്ധിയിൽ. പ്രളയശേഷം ഹൈറേഞ്ചിലെ ജാതിമരങ്ങള്‍ കായ്ഫലം തരുന്നില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. ഇതോടെ കൃഷി മുന്നോട്ട് കൊണ്ടുപോകാനാകാത്ത അവസ്ഥയാണ്.
ഒരുകാലത്ത് ഹൈറേഞ്ചിലെ മലമടക്കുകളില്‍ ഏലവും കാപ്പിയും കുരുമുളകും കഴിഞ്ഞാല്‍ കര്‍ഷകരുടെ പ്രധാന വരുമാനമാര്‍ഗമായിരുന്നു ജാതികൃഷി.
മുമ്പ് ഒരു വിളവെടുപ്പിന് 1000 മുതല്‍ 2000 കിലോവരെ ജാതി ലഭിച്ചിരുന്ന തോട്ടങ്ങളില്‍നിന്ന് ഇപ്പോൾ 50 കിലോ പോലും ലഭിക്കുന്നില്ല. വിലയും കുറവാണ്. കിേലാഗ്രാമിന് 500 രൂപ വരെ വിലയുണ്ടായിരുന്ന ജാതിക്കാക്ക്് ഇപ്പോള്‍ 260 രൂപയാണ് വില. കഴിഞ്ഞയാഴ്ചയില്‍ 280 ആയിരുന്നു വില. ഇപ്പോള്‍ ജാതിമരങ്ങള്‍ പൂക്കുന്നുണ്ടെങ്കിലും കായ് പിടിക്കുന്നില്ല. കൃഷി നഷ്ടത്തിലായ കർഷകർ ജാതി മരങ്ങള്‍ വെട്ടിമാറ്റി മറ്റ് വിളകളിലേക്ക് തിരിയാനൊരുങ്ങുകയാണ്.
ഹൈറേഞ്ചില്‍ കരുണാപുരം, നെടുങ്കണ്ടം, പാമ്പാടുംപാറ, ഇരട്ടയാര്‍, രാജകുമാരി, രാജാക്കാട്, ഉടുമ്പന്‍ചോല പഞ്ചായത്തുകളിലാണ് പ്രധാനമായും ജാതികൃഷിയുള്ളത്. മേഖലകളിലെ ഹെക്ടര്‍ കണക്കിന് സ്ഥലത്തെ കൃഷി ഇത്തരത്തിൽ പ്രതിസന്ധി നേരിടുന്നു. ജാതിച്ചെടികള്‍ക്ക് പരിചരണം കുറച്ച് മതിയെന്നതും വിളവെടുപ്പ് ആയാസരഹിതമായി നടത്താമെന്നതുമാണ് കര്‍ഷകരെ ജാതികൃഷിയിലേക്ക് അടുപ്പിച്ചത്.
ഹൈറേഞ്ചിലെ പ്രത്യേക കാലാവസ്ഥയില്‍ വിളയുന്ന ജാതിക്കക്കും ജാതിപത്രിക്കും അന്താരാഷ്ട്ര വിപണികളില്‍ വന്‍ ഡിമാൻറാണ്.
കായ് മൂത്തുവരുമ്പോഴേക്കും ശക്തമായ മഴ ലഭിക്കുന്നതുമൂലം ജാതിപത്രി കിട്ടാറില്ല. ഒരുകിലോ ജാതിക്കാക്ക്് 400 രൂപയെങ്കിലും വില ലഭിക്കണം. കുറെനാളായി 220 മുതല്‍ 280 വരെ മാത്രമാണ് വില ലഭിക്കുന്നത്. കടുത്ത വേനലില്‍ കായ്കള്‍ വാടി ചുരുണ്ടുപോകാറുണ്ട്. നല്ല രീതിയില്‍ വെള്ളം ലഭിക്കണം. അതിന് മിക്ക കര്‍ഷകര്‍ക്കും കഴിയുന്നില്ല. ഇവിടെ ഉൽപാദിപ്പിക്കുന്ന ജാതിയുടെ ഭൂരിഭാഗവും ഗള്‍ഫ് നാടുകളിലേക്കായിരുന്നു കയറ്റി അയച്ചിരുന്നത്. സുഗന്ധദ്രവ്യ വ്യവസായത്തിനും സൗന്ദര്യവർധക തൈലങ്ങൾക്കും മാത്രമല്ല എരിവും കയ്പ്പും മധുരവും കലര്‍ന്ന സ്വാദുള്ള ജാതിക്കയും പത്രിയും കറിമസാലക്കൂട്ടുകളിലും ബേക്കറി ഉൽപന്നങ്ങളിലും പ്രധാന ചേരുവയാണ്. കൃഷികള്‍ ഓരോന്നായി തിരിച്ചടി നേരിടുേമ്പാൾ ജാതികൃഷി ഹൈറേഞ്ചിൽനിന്ന് പടിയിറങ്ങുമോ എന്ന ആശങ്കയിലാണ് കർഷകർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.