മലപ്പുറം: കേരളത്തിലെ കന്നുകാലികളുടെ തീറ്റയുടെ കുറവ് പരിഹരിക്കാൻ പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽനിന്ന് വൈക്കോൽ എത്തിക്കാൻ പദ്ധതി.
റെയിൽവേയുമായി സഹകരിച്ച് ട്രെയിൻ വഴി എത്തിച്ച് കേരള ഫീഡ്സ് മുഖേന കർഷകർക്ക് വിതരണം ചെയ്യാനാണ് പദ്ധതി. ഇതിനായി കേന്ദ്ര സർക്കാറുമായി ചർച്ച നടന്നതായും നടപടി അന്തിമഘട്ടത്തിലാണെന്നും മൃഗസംരക്ഷണ മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു.
കർഷകർക്കായി കേന്ദ്ര സർക്കാർ ആരംഭിച്ച കിസാൻ റെയിൽ പദ്ധതിയിലൂടെയാണ് വൈക്കോൽ കേരളത്തിലെത്തിക്കുക. ഇവിടെ എത്തിച്ചതിനു ശേഷം ഫലഭൂയിഷ്ഠമായ ഉൽപന്നമാക്കി മാറ്റി വിതരണം ചെയ്യാനാണ് പദ്ധതിയെന്നും മന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.