അടിമാലി: കുറച്ച് മാസങ്ങള്‍ക്കുശേഷം വിപണിയിൽ കൊക്കോ വില ഉയരുന്നു. പച്ച കൊക്കോക്ക് കിലോക്ക് 75ന് അടുത്തും ഉണക്കക്ക് 200ന് മുകളിലും വില ലഭിക്കുന്നുണ്ട്.
പക്ഷേ, ഉയര്‍ന്ന വില ലഭിക്കുന്ന ഘട്ടത്തില്‍ പല കര്‍ഷകര്‍ക്കും വിപണിയിലെത്തിക്കാന്‍ കൊക്കോ ഇല്ലാത്ത അവസ്ഥയാണ്. വിലയുള്ളപ്പോള്‍ ഉൽപന്നവും ഉൽപന്നമുള്ളപ്പോള്‍ വിലയുമില്ലാത്തത് കര്‍ഷകരെ നിരാശരാക്കുന്നു. തുടര്‍ച്ചയായ വിലയിടിവും രോഗബാധയും ഉൽപാദനക്കുറവും കഴിഞ്ഞ നാളുകളില്‍ ഹൈറേഞ്ചില്‍ കൊക്കോ കൃഷിക്ക് തിരിച്ചടിയായിരുന്നു. മുമ്പ് കൃത്യമായ ഇടവേളകളില്‍ കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വരുമാനം നല്‍കിയിരുന്ന കൃഷിയായിരുന്നു കൊക്കോ. എന്നാൽ, ഉൽപാദനം കുറഞ്ഞതോടെ കാര്യങ്ങള്‍ പാടെ മാറിമറിഞ്ഞു. പ്രതീക്ഷിച്ച വരുമാനം ലഭിക്കാതായതോടെ പല കര്‍ഷകരും കൊക്കോ മരങ്ങള്‍ വെട്ടിമാറ്റി മറ്റ് കൃഷികളിലേക്ക് തിരിഞ്ഞു.
ഉൽപാദനം മെച്ചപ്പെടുന്നതോടെ ഇപ്പോള്‍ ലഭിക്കുന്ന ഉയര്‍ന്ന വില താഴേക്ക് പോകുന്നതാണ് മുൻ കാലങ്ങളിലെ അനുഭവം. ഉൽപാദനം കുറഞ്ഞ സമയത്ത് ലഭിക്കുന്ന മെച്ചപ്പെട്ട വിലകൊണ്ട് കര്‍ഷകര്‍ക്ക് കാര്യമായ പ്രയോജനമില്ലെന്നതാണ് യാഥാർഥ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.