പച്ചത്തേങ്ങ സംഭരണം: യോഗം വിളിക്കണം -താലൂക്ക് വികസന സമിതി

വ​ട​ക​ര: വി​ല കു​ത്ത​നെ താ​ഴോ​ട്ട് പ​തി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ താ​ലൂ​ക്കി​ൽ പ​ച്ച​ത്തേ​ങ്ങ സം​ഭ​ര​ണം ന​ട​ത്തു​ന്ന​ത് സം​ബ​ന്ധി​ച്ച് ച​ർ​ച്ച ചെ​യ്യാ​ൻ ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ യോ​ഗം വി​ളി​ക്കാ​ൻ താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി യോ​ഗം തീ​രു​മാ​നി​ച്ചു. ത​ഹ​സി​ൽ​ദാ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ കൃ​ഷി, സ​ഹ​ക​ര​ണ വ​കു​പ്പു മേ​ധാ​വി​ക​ളു​ടെ യോ​ഗ​മാ​ണ് വി​ളി​ക്കു​ന്ന​ത്. പ​ച്ച​ത്തേ​ങ്ങ സം​ഭ​ര​ണം ന​ട​ക്കാ​ത്ത​തി​നാ​ൽ കേ​ര​ക​ർ​ഷ​ക​രു​ടെ പ്ര​യാ​സം സ​മി​തി അം​ഗം പി. ​സു​രേ​ഷ് ബാ​ബു​വാ​ണ് ഉ​ന്ന​യി​ച്ച​ത്. സം​സ്ഥാ​ന​ത്ത് വ​ട​ക​ര താ​ലൂ​ക്കി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ തെ​ങ്ങ് ക​ർ​ഷ​ക​രു​ള്ള​തും ഗു​ണ​മേ​ന്മ​യു​ള്ള നാ​ളി​കേ​രം ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന​തും. 24 പ​ഞ്ചാ​യ​ത്തു​ക​ളി​ലും വ​ട​ക​ര ന​ഗ​ര​സ​ഭ​യി​ലും ഓ​രോ സം​ഭ​ര​ണ കേ​ന്ദ്ര​ങ്ങ​ൾ ഉ​ണ്ടാ​ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

കു​റ​ച്ച് നാ​ളു​ക​ളാ​യി റ​വ​ന്യൂ വെ​ബ്സൈ​റ്റി​ന്റെ ത​ക​രാ​ർ മൂ​ലം നി​കു​തി അ​ട​ക്കാ​നും മ​റ്റ് തു​ട​ർ ന​ട​പ​ടി​ക്കു​മാ​യി എ​ത്തി​യ​വ​ർ നി​രാ​ശ​രാ​യി മ​ട​ങ്ങു​ക​യാ​ണ്. പ്ര​ശ്ന​ങ്ങ​ൾ ജി​ല്ല ഭ​ര​ണ​കൂ​ട​ത്തി​ന്റെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്താ​നും യോ​ഗം തീ​രു​മാ​നി​ച്ചു. വെ​ബ്സൈ​റ്റ് ത​ക​രാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ൾ സ​മി​തി അം​ഗം പ്ര​ദീ​പ് ചോ​മ്പാ​ല​യാ​ണ് ഉ​ന്ന​യി​ച്ച​ത്. ക​ട​ലി​ൽ പോ​കു​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് അ​പ​ക​ടം നേ​രി​ട്ടാ​ൽ ചോ​മ്പാ​ൽ തു​റ​മു​ഖം കേ​ന്ദ്രീ​ക​രി​ച്ച് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന കേ​ന്ദ്രം ആ​രം​ഭി​ക്ക​ണ​മെ​ന്ന് സ​മി​തി അം​ഗം പി.​പി. രാ​ജ​നും ന​ഗ​ര​ത്തി​ലെ തെ​രു​വു​നാ​യ് ശ​ല്യ​ത്തി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും സ​മി​തി അം​ഗം പി.​പി. ക​രീ​മും ഉ​ന്ന​യി​ച്ചു. നീ​ർ​ത്ത​ടം നി​ക​ത്തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ത​ഹ​സി​ൽ​ദാ​ർ കെ.​കെ. പ്ര​സി​ൽ അ​റി​യി​ച്ചു. യോ​ഗ​ത്തി​ൽ കു​ന്നു​മ്മ​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് കെ.​പി. ച​ന്ദ്രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി. ​സു​രേ​ന്ദ്ര​ൻ , സ​മി​തി അം​ഗ​ങ്ങ​ളാ​യ പി. ​സു​രേ​ഷ് ബാ​ബു, പ്ര​ദീ​പ് ചോ​മ്പാ​ല , സി.​കെ. ക​രീം, ടി.​വി. ഗം​ഗാ​ധ​ര​ൻ, പി.​പി. രാ​ജ​ൻ , ബാ​ബു പ​റ​മ്പ​ത്ത്, പി.​പി. അ​ബ്ദു​ല്ല, പി.​എ. മു​സ്ത​ഫ, ജ​ന​പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - coconut procurement A meeting should be called

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.