തിരുവനന്തപുരം: എഫ്.എ.ക്യു നിലവാരത്തിലുള്ള ആട്ടുകൊപ്രയുടെയും ഉണ്ടകൊപ്രയുടെയും 2022 സീസണിലെ താങ്ങുവില പുതുക്കി കേന്ദ്ര സർക്കാർ ഉത്തരവായി. ആട്ടു കൊപ്ര ക്വിന്റലിന് 10,590 രൂപയും ഉണ്ടകൊപ്ര ക്വിന്റലിന് 11000 രൂപയുമാണ് വില.
കഴിഞ്ഞ സീസണിൽ ഇത് യഥാക്രമം 10335ഉം 10,600ഉം ആയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തികകാര്യ മന്ത്രിസഭ സമിതിയാണ് താങ്ങുവിലയ്ക്ക് അംഗീകാരം നൽകിയത്.
ഇതുപ്രകാരം ആട്ടുകൊപ്രക്ക് 51.85 ശതമാനവും ഉണ്ടകൊപ്രക്ക് 57.73 ശതമാനവും കൃഷിക്കാർക്ക് ഉൽപാദന ചെലവിനേക്കാൾ അധിക വരുമാനം ലഭിക്കും. പുതുക്കിയ വില അടിസ്ഥാനമാക്കി കൃഷി കർഷകക്ഷേമ വകുപ്പ് 2022 സീസണിലെ വിളഞ്ഞ, തൊണ്ടുനീക്കിയ നാളികേരത്തിെൻറ വില നിശ്ചയിക്കും.
നാഫെഡിനെയും നാഷനൽ കോഓപറേറ്റിവ് കൺസ്യൂമർ ഫെഡറേഷനെയും താങ്ങുവില പ്രകാരം സംഭരണത്തിനുള്ള നാഷനൽ നോഡൽ ഏജൻസിയായി നിശ്ചയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.