കോട്ടയം ചമ്പക്കരയിൽ കാലിത്തീറ്റ കഴിച്ച് അവശനിലയിലായിരുന്ന പശു ചത്തു. ചമ്പക്കര സ്വദേശി ജോജോയുടെ കന്നുകാലിയാണ് ചത്തത്. ജില്ലയിൽ ഭക്ഷ്യവിഷബാധയേറ്റ് ചാവുന്ന മൂന്നാമത്തെ പശുവാണ് ജോജോയുടേത്. മരണകാരണം എന്താണെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല. ദഹനകേട്, പാൽ കുറയൽ, തീറ്റയും വെളളവും എടുക്കാതിരിക്കുക, രക്തം പോകൽ, തളർച്ച എന്നീ പ്രശ്നങ്ങളാണ് കന്നുകാലികളിൽ കണ്ടെത്തിയത്.
കാലിതീറ്റയിൽ നിന്നും ഭക്ഷ്യവിഷബാധയേറ്റ് ജില്ലയിൽ വിവിധയിടങ്ങളിൽ പശുക്കൾക്ക് ആരോഗ്യ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കടുത്തുരുത്തി, ആപ്പാഞ്ചിറ, വാലാച്ചിറ, ഞീഴൂർ, കെ എസ് പുരം തുടങ്ങിയ മേഖലകളിലും ഭക്ഷ്യവിഷബാധയേറ്റിരുന്നു
സർക്കാരിന്റെ കണക്ക് പ്രകാരം കോട്ടയം ജില്ലയിൽ മാത്രം 257 പശുക്കൾക്ക് ഭക്ഷ്യവിഷബാധയേറ്റിട്ടുണ്ട്. ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട , എറണാകുളം ജില്ലകളിലെ കണക്കുകൂടിയാവുമ്പോൾ രോഗബാധിതരായ പശുക്കളുടെ എണ്ണം ആയിരം കടക്കുമെന്നാണ് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.