പടന്ന (കാസർകോട്): കിടപ്പിലാവുന്ന ഉരുക്കളെ എഴുന്നേൽപിച്ചുനിർത്താൻ ക്ഷീര കർഷകർ പെടുന്ന പാട് ചില്ലറയല്ല. നാലോ അഞ്ചോ ആളുകളെ കൂലിക്ക് വിളിച്ചാലാണ് പലപ്പോഴും പശുക്കളെ എഴുന്നേൽപിക്കാൻ സാധിക്കുക. ഇങ്ങനെ പ്രയാസപ്പെടുന്ന കർഷകർക്ക് ആശ്വാസവുമായി എത്തിയിരിക്കുകയാണ് പടന്ന പഞ്ചായത്ത് വെറ്ററിനറി ഡിസ്പെൻസറി. കിടന്നുപോയ ഉരുക്കളെ പായയിലേക്ക് മാറ്റിക്കിടത്താനുള്ള 'കൗലിഫ്റ്റ്' യന്ത്രം സൗജന്യമായി ലഭ്യമാക്കിയിരിക്കുകയാണ് ഡിസ്പെൻസറി.
ആവശ്യക്കാർക്ക് വാഹനം കൊണ്ടുവന്ന് കൗലിഫ്റ്റ് ഉപാധികളോടെ സൗജന്യമായി കൊണ്ടുപോകാം. 35000 രൂപ ചെലവിട്ടാണ് പഞ്ചായത്ത് യന്ത്രം വാങ്ങിയത്. പഞ്ചായത്ത് പ്രസിഡൻറ് പി.വി. മുഹമ്മദ് അസ്ലം കൗലിഫ്റ്റ് യന്ത്രം നാടിന് സമർപ്പിച്ചു. വൈസ് പ്രസിഡൻറ് പി. ബുഷ്റ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ ടി.കെ.എം. മുഹമ്മദ് റഫീഖ്, ടി.കെ.പി. ഷാഹിദ, പി.വി. അനിൽകുമാർ, അംഗങ്ങളായ യു.കെ. മുഷ്താഖ്, എ.കെ. ജാസ്മിൻ, എം.പി. ഗീത, കെ.വി. തമ്പായി, വിജയലക്ഷ്മി, പി. പവിത്രൻ, സെക്രട്ടറി പി.വി. നിർമല, വെറ്ററിനറി സർജൻ ഡോ. കെ. ശ്രീവിദ്യ നമ്പ്യാർ, അസിസ്റ്റൻറ് ഫീൽഡ് ഓഫിസർ ടി.എം.സി. ഇബ്രാഹിം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.