പാലും തേനുമൊഴുകുമെന്ന് പ്രതീക്ഷിച്ച റബര്‍, വിലയില്‍ തനിസ്വരൂപം കാട്ടിയതോടെ അപ്പണിക്ക് ഇനിയില്ളെന്ന് ആണയിടുന്നവരുടെ എണ്ണം കൂടി. റബര്‍ പാലിനെ വിട്ട് നറുംപാലില്‍ അഭയംതേടുന്നവര്‍ കൂടിയെന്ന് വെറ്ററിനറി സര്‍വകലാശാലയുടെ കീഴിലെ തുമ്പൂര്‍മുഴി ഫാം മേധാവി ഡോ. പി.ടി. സൂരജ് കണക്ക് നിരത്തുന്നു.
തീറ്റച്ചെലവാണ് കാലിവളര്‍ത്തലിലെ പ്രധാന വെല്ലുവിളി. അതിന് പ്രതിവിധിയാകുന്ന തീറ്റപ്പുല്ലിനങ്ങളും അവയുടെ നടീല്‍വസ്തുക്കളും തുമ്പൂര്‍മുഴി ഫാമിലൂടെ വിതരണം ചെയ്യുന്നതാണ് കര്‍ഷകര്‍ക്ക് കച്ചിത്തുരുമ്പായത്. റബര്‍ത്തോട്ടം വെട്ടി വെടിപ്പാക്കി അവിടെ പുല്ലു വളര്‍ത്താനിറങ്ങിയവര്‍ക്ക് മലയോര മേഖലയില്‍ പഞ്ഞമില്ല. നല്ല ആദായം ഉറപ്പായതാണ് പുല്ലിലെ പരീക്ഷണത്തിന് പലരെയും പ്രേരിപ്പിക്കുന്നത്. പുല്ലിന്‍െറ വില്‍പനയിലൂടെയും കന്നുകാലികള്‍ക്ക് തീറ്റയായി നല്‍കിയും പുല്‍ക്കട വിറ്റുമാണ് ആദായം ഉറപ്പാക്കുന്നത്. അഞ്ച് സെന്‍റ് സ്ഥലത്ത് പുല്ല് വളര്‍ത്തിയാല്‍ ഒരു പശുവിനെ പോറ്റാം. ചെറുകിട കുടുംബത്തിന് കഴിഞ്ഞുകൂടാനുള്ള ആദായം പശു നല്‍കും. ഇതാണ് കര്‍ഷകര്‍ മൃഗസംരക്ഷണമേഖല കൂടുതലായി തെരഞ്ഞെടുക്കാന്‍ കാരണമെന്ന് ഡോ. സൂരജ് പറഞ്ഞു. മലയോര മേഖലയില്‍ റബര്‍ റീ പ്ളാന്‍റിങ് നിലച്ച മട്ടാണ്. തീറ്റപ്പുല്ലിന്‍െറ നടീല്‍വസ്തുവായ തണ്ട് തേടി ഫാമിലത്തെുന്നവരുടെ എണ്ണം ഗണ്യമായി കൂടി. വേനല്‍മഴക്ക് തൊട്ടുമുമ്പാണ് നടീലിനുള്ള നല്ലനേരം. ഇവിടത്തെ ഫാമില്‍ വികസിപ്പിച്ച തുമ്പൂര്‍മുഴിയെന്ന ഇനത്തിന് പുറമെ, കോയമ്പത്തൂര്‍ കാര്‍ഷിക സര്‍വകലാശാലയുടെ സങ്കരയിനം പുല്ലിനങ്ങളായ സി.ഒ-3, സി.ഒ-4, സി.ഒ-5 എന്നിവ കേരളത്തിലെ കാലാവസ്ഥക്ക് ഏറ്റവും ഇണങ്ങുന്നതാണ്. ഇവയുടെ നടീല്‍വസ്തുക്കളാണ് വിതരണം ചെയ്യുന്നത്. പാലുല്‍പാദനം കൂട്ടാനും രോഗപ്രതിരോധ ശേഷിക്കും ആരോഗ്യസംരക്ഷണത്തിനും ഉത്തമമായ ഇനങ്ങളാണിത്.
കന്നുകാലികള്‍ക്കാവശ്യമായ സ്റ്റാര്‍ച്ചും മറ്റ് പോഷകങ്ങളും മണ്ണിലൂടെ പുല്ലിന് നല്‍കി പശുക്കളിലത്തെിക്കുന്ന പരീക്ഷണം ഇവിടെ പുരോഗമിക്കുകയാണ്. തുമ്പൂര്‍മുഴിയെന്ന പുല്ലിനത്തിലാണ് അത് നടത്തുന്നത്. തണ്ടിന് കനം കുറവായതിനാല്‍ തരിമ്പും പാഴാകില്ളെന്നതാണ് തീറ്റപ്പുല്ലുകളുടെ പ്രത്യേകത. ഏഴ് അടിയില്‍ അധികം ഉയരത്തില്‍ വളരുന്നവയാണ് സി.ഒ ഇനങ്ങള്‍. തുമ്പൂര്‍മുഴി ഇനമാകട്ടെ അഞ്ച് അടിയിലേറെ വളരില്ല. കന്നുകാലികള്‍ക്ക് മാത്രമല്ല ആനക്കും തീറ്റയായി നല്‍കാം.
തുമ്പൂര്‍മുഴിയില്‍ പുല്‍കൃഷി ആരംഭിച്ചിട്ട് ആറ് പതിറ്റാണ്ടായി. 40 ഏക്കറില്‍ ജൈവരീതിയിലാണ് ഇവിടത്തെ പുല്‍കൃഷി. കൂടാതെ പശുവളര്‍ത്തലുമുണ്ട്. ദിനേന അഞ്ച് ടണ്‍ പുല്ലാണ് വെട്ടിയെടുക്കുന്നത്. അടുത്തകാലം വരെ പുല്ല് വില്‍ക്കുമായിരുന്നു. ഫാമില്‍ പശുക്കളുടെ എണ്ണം കൂടിയതോടെ അത് നിര്‍ത്തി. ഇപ്പോള്‍ പുല്‍ക്കടകളാണ് വില്‍ക്കുന്നത്. ഒരു രൂപ നിരക്കിലാണ് വില്‍പന. സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ പുല്‍കൃഷി ചെയ്യുന്നവര്‍ ഇവിടെനിന്നാണ് തണ്ടുകള്‍ വാങ്ങുന്നത്. 125 ഏക്കര്‍വരെ കൃഷി ചെയ്യുന്ന വാണിജ്യ പുല്‍കൃഷിക്കാര്‍ക്കുള്ള ഉപദേശ നിര്‍ദേശങ്ങള്‍ ഫാമില്‍നിന്ന് നല്‍കുന്നുണ്ട്. 70 ദിവസംകൊണ്ട് ആദ്യ വിളവെടുക്കാം. പിന്നെ 40-50 ദിവസത്തെ ഇടവേളകളില്‍ വെട്ടിയെടുക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.