ഉല്‍പാദനം കൂടി; ബംഗളൂരുവില്‍നിന്ന് മാമ്പഴമത്തെുന്നു

നെടുമ്പാശ്ശേരി: ബംഗളൂരുവില്‍നിന്ന് സംസ്ഥാനത്തേക്ക് വന്‍തോതില്‍ മാമ്പഴമത്തെിത്തുടങ്ങി. സംസ്ഥാനത്തിന്‍െറ പലഭാഗങ്ങളിലും ഇക്കുറി മാങ്ങ വേണ്ടത്രയില്ളെന്ന പരാതിക്കിടയിലാണ് ബംഗളൂരുവില്‍നിന്ന് മാമ്പഴമത്തെിയത്. ഓറഞ്ചിന്‍െറ വരവ് ഇടക്ക് കുറഞ്ഞതാണെങ്കിലും വീണ്ടും അത് എത്തുന്നുണ്ട്.
കോലാര്‍, ധാര്‍വാഡ് എന്നിവിടങ്ങളില്‍നിന്നാണ് മാമ്പഴം എത്തിയത്. അവിടെ മുന്‍വര്‍ഷങ്ങളെക്കാള്‍ ഉല്‍പാദനം കൂടിയിട്ടുണ്ടെന്നാണ് കച്ചവടക്കാര്‍ പറയുന്നത്.
എന്നാല്‍, പലയിടങ്ങളിലും പലവിധത്തിലാണ് ബംഗളൂരു മാമ്പഴത്തിന് വിലയീടാക്കുന്നത്. ചിലയിടങ്ങളില്‍ കിലോക്ക് 80 രൂപയാണ് ഈടാക്കുന്നത്. ബംഗളൂരുവില്‍ മുന്തിരികൃഷി നടത്തിയിരുന്ന ഒട്ടേറെപ്പേര്‍ ഇക്കുറി മാമ്പഴ ഉല്‍പാദനത്തിലേക്കും കടന്നുവരുകയായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.