6000ത്തിൽ എത്തിയിരുന്നു. അന്ന് ശരാശരി വില 3301 മാത്രമായിരുന്നു. ഇത് കഴിഞ്ഞ ദിവസം 4600 കടന്ന തോടെയാണ് ശരാശരി വിലയും ഉയർന്ന വിലയും വീണ്ടും ഉയർന്നത്. പുറ്റടി സ്പൈസസ് പാർക്കിൽ ന െടുങ്കണ്ടം ഹെഡർ സിസ്റ്റംസ് ശനിയാഴ്ച നടത്തിയ ഏലക്ക ലേലത്തിലാണ് കൂടിയ വില 7000 രൂപയും ശരാശരി വില 4655ഉം രേഖപ്പെടുത്തിയത്. ലേലത്തിനായി പതിഞ്ഞ 26142.5 കിലോയിൽ മുഴുവൻ ഏലക്കയും വ ിറ്റുപോയി.
ചരിത്രത്തിൽ ആദ്യമായാണ് ഏലക്കക്ക് ഉയർന്ന വില 7000 രൂപ കിട്ടിയത്. കഴിഞ്ഞ 29ന് നെടുങ്കണ്ടം ഹെഡര്‍ സിസ്റ്റം നടത്തിയ ലേലത്തിൽ കിലോക്ക് 6000ത്തിൽ എത്തിയിരുന്നു. ഇതിനു ഒരാഴ്ച മുമ്പ് വണ്ടൻമേട് മാസ് ഏജൻസീസ് നടത്തിയ ഇ-ലേലത്തിൽ ഉയർന്ന വില കിലോക്ക് 5734 രൂപവരെ എത്തിയിരുന്നു. ഒരു കിലോക്ക് 500 രൂപയിൽനിന്ന് 7000 രൂപയിലേക്കുള്ള ഏലത്തിെൻറ കുതിപ്പ് കർഷകർ സ്വപ്നത്തിൽപോലും കണ്ടതല്ല. ഉൽപാദനത്തിൽ ഉണ്ടായ വൻ ഇടിവാണ് ഇപ്പോഴത്തെ വിലക്കുതിപ്പിന് മുഖ്യകാരണം.
പ്രളയവും വേനലും ഏലം കൃഷിക്ക് കനത്ത ഉൽപാദനനഷ്ടമാണ് ഉണ്ടാക്കിയത്. അടുത്ത ഉൽപാദന സീസൺ ആരംഭിക്കാൻ ഇനി ഒരു മാസം കൂടി കാത്തിരിക്കണം. കൃഷി നശിച്ചതിനാൽ വിളവെടുപ്പ് ആരംഭിച്ചാൽപോലും ഡിമാൻഡിന് ആവശ്യമായ തോതിൽ ഏലക്ക മാർക്കറ്റിൽ എത്താനും വഴിയില്ല. ഈ സാഹചര്യം വിലയിരുത്തി മാർക്കറ്റിൽ ഏലത്തിന് വൻ ദൗർലഭ്യം ഉണ്ടാകുമെന്ന സൂചനകളെ തുടർന്ന് ദീപാവലി സീസൺ മുന്നിൽകണ്ട് ഉത്തരേന്ത്യൻ വ്യാപാരികൾ ഉയർന്ന വില ക്വാട്ട് ചെയ്ത് ഏലം വാങ്ങാൻ മത്സരിച്ചതാണ് വില ഇത്ര ഉയരത്തിലെത്താനിടയാക്കിയത്.
വരുംദിവസങ്ങളിലും ഈ പ്രവണത തുടരാനാണ് സാധ്യത. ഏലം വില ഇത്ര ഉയരത്തിലെത്തിയെങ്കിലും കർഷകർക്ക് ഇതിെൻറ പ്രയോജനം ലഭിക്കാത്ത സ്ഥിതിയായിരുന്നു. എന്നാൽ, ശരാശരി വിലയിലെ വർധന കൃഷിക്കാരിൽ വലിയ പ്രതീക്ഷയാണ് ഉണർത്തുന്നത്. പുതിയ വിളവെടുപ്പ് സീസൺ ആരംഭിച്ചാലും ഇപ്പോഴത്തെ ശരാശരി വില നിലനിൽക്കുമെന്നാണ് വ്യാപാരി വൃത്തങ്ങൾ നൽകുന്ന സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.