വിപണിയില്ല
തേങ്ങക്കിപ്പോള്‍ വിലയുണ്ട്. പക്ഷേ, വിപണിയില്ല. നാളികേര കര ്ഷകെൻറ ജീവിതത്തില്‍ നാളിതുവരെയില്ലാത്ത അനുഭവമാണിത്. കര്‍ഷകര്‍ ഈ വേനല്‍ക്കാല ത്താണ് തേങ്ങ വിറ്റ് ഒഴിവാക്കുക. മഴക്കാലത്തെ തേങ്ങ സൂക്ഷിക്കാനുള്ള ഇടം കണ്ടെത്തുന്നതി െൻറ ഭാഗം കൂടിയാണിത്. മറ്റ് കാര്‍ഷിക വരുമാനമൊന്നും ലഭിക്കാനിടയില്ലാത്ത വര്‍ഷകാല ത്തേക്കുള്ള പണം കണ്ടെത്തുന്നത് ഈ വില്പനയിലൂടെയാണ്. പ്രധാനമായും വിഷുവിന് മുമ്പാ യി വിപണി സജീവമാവുകയാണ് പതിവ്. ഇത്തവണ അതില്ല.
കഴിഞ്ഞ മാര്‍ച്ച് 23ന് വിപണി അടച്ചിടുമ്പോള്‍ കൊപ്ര ര ാജാപൂരിന് 11,500 രൂപയും ഉണ്ടക്ക് 10,250 രൂപയുമായിരുന്നു വില. എന്നാലിപ്പോള്‍, രാജാപൂരിന് 16500 ര ൂപയും ഉണ്ടക്ക് 14000വും ആയി ഉയര്‍ന്നിരിക്കുകയാണ്. തേങ്ങക്ക് മഹാരാഷ്ട്രയിലും ഗുജറാത് തിലും വലിയതോതില്‍ ആവശ്യക്കാരുണ്ട്. എന്നാല്‍, ഈ വിലവര്‍ധന ആസ്വദിക്കാന്‍ കര്ഷകന് കഴിയുന്നില്ല. ഇനി, ചെറിയ പെരുന്നാളിന് മുമ്പായി വിപണി തുറന്നുകിട്ടുമോയെന്നാണ് കര് ഷകര് ഉറ്റുനോക്കുന്നത്.
വറുതി
കശുമാങ്ങ പഴുത്ത് പാകമായപ്പോഴാണ് കോവിഡിെൻറ വരവ്. ഇക്കുറി വിളവും മോശമല്ല. പേക്ഷ, വിറ്റഴിക്കാൻ വഴിയില്ലാതായി. കർഷകെൻറ രോദനം കേട്ട സർക്കാർ തറവില നിശ്ചയിച്ച് സംഭരണം തുടങ്ങിയെങ്കിലും അതും ‘ലോക്’ ആയ നിലയിലാണ്. കണ്ണൂർ ജില്ലയിലെ 38 പ്രാഥമിക സഹകരണ സംഘങ്ങള്‍ വഴിയുള്ള കശുവണ്ടി സംഭരണം നിലച്ചിരിക്കുകയാണ്. ഗോഡൗണുകള്‍ നിറഞ്ഞുകവിഞ്ഞതാണ് പ്രശ്നം.
സൂക്ഷിക്കാൻ ഇടമില്ലെന്നു പറഞ്ഞ് കശുവണ്ടി വിൽക്കാൻ വരുന്ന കർഷകരെ തിരിച്ചയക്കുകയാണ് ഇപ്പോൾ സഹകരണ സംഘങ്ങൾ.
കഴിഞ്ഞ വർഷം സീസണിൽ കിലോക്ക് 120-130 രൂപ വരെ വില കിട്ടിയിരുന്നു. ഇക്കുറി സഹകരണ സംഘം സംഭരിക്കുന്നത് 90 രൂപക്കാണ്. സംഭരിച്ച കശുവണ്ടി സംഘങ്ങളിൽനിന്ന് 100 രൂപക്ക് ഏറ്റെടുക്കുമെന്നാണ് സർക്കാറിെൻറ ഉറപ്പ്. ലോക്ഡൗൺ തുടരുന്ന സാഹചര്യത്തിൽ കശുവണ്ടിനീക്കം എപ്പോഴുണ്ടാകുമെന്നതിൽ ഒരു തിട്ടവുമില്ല.
ഞെട്ടറ്റ്
പഴങ്ങളുടെ രാജാവാണ് മാമ്പഴമെങ്കിൽ കേരളത്തിെൻറ മാമ്പഴ റിപ്പബ്ലിക്കാണ് മുതലമട. കടലും കരയും കടന്ന മാമ്പഴപ്പെരുമ ലോക്ഡൗണിൽ കുരുങ്ങി കിതക്കുകയാണ്.
ജനുവരിയിൽ ഡൽഹിയിലേക്കും ഹൈദരാബാദിലേക്കുമെല്ലാം ലോഡുകൾ കയറ്റിപ്പോയി. എന്നാൽ, വിളവ് വർധിച്ച മാർച്ചിൽ ലോക്ഡൗൺ വില്ലനായി. മാർച്ച് 20 വരെ മുതലമടയിൽനിന്ന് മാങ്ങ കയറ്റിപ്പോയിരുന്നു. എന്നാൽ, മാർച്ച് 17 മുതൽ ലോഡുകൾ വാങ്ങാനാളില്ലാതെ ഡൽഹിയിലും ഹൈദരാബാദിലും കെട്ടിക്കിടക്കുകയാണ്. 3500ലേറെ കര്‍ഷകകുടുംബങ്ങളാണ് മുതലമടയിലുള്ളത്. വ്യാപാരികൾ, കരാറുകാര്‍, കയറ്റുമതിക്കാർ തുടങ്ങി വലിയൊരു വിഭാഗം വേറെയും. ഇവരുടെയൊക്കെ ഉപജീവനം പ്രതിസന്ധിയിലായി. നിലവിൽ ഏക്കറിൽനിന്ന് 400 കിലോ വരെ മാങ്ങയാണ് േഹാർട്ടികോർപ് സംഭരിക്കുന്നത്. ഇതാകെട്ട ആകെ ഉൽപാദനത്തിെൻറ മൂന്നിലൊന്നുപോലുമാകുന്നില്ല. 90 രൂപക്ക് ഹോർട്ടികോർപ് സംഭരിക്കുന്ന അൽഫോൻസോ മാങ്ങ ജ്യൂസ് കമ്പനികളും ഇടനിലക്കാരും വാങ്ങുന്നത് 22 രൂപക്കാണ്.
തെന്നിവീണ്
നേന്ത്രവാഴ കൃഷിയിൽ ഇപ്പോൾ കണ്ണീർമഴ. 20 രൂപ വരെയാണ് ഒരു കിലോ നേന്ത്രക്കായക്ക് ഗ്രാമങ്ങളിൽ കിട്ടുന്ന ശരാശരി വില. അതേസമയം വയനാട്ടിൽ കൃഷി വകുപ്പ് ഹോർട്ടി കോർപ് വഴിയും മറ്റും വാഴക്കുല സംഭരിക്കാൻ തുടങ്ങിയതോടെ കഴിഞ്ഞ ദിവസം 30 രൂപ വരെ ഉയർന്നു. കപ്പക്ക് കിലോ 30 രൂപയും അതിനു മുകളിലുമാണ് വില! കഴിഞ്ഞ ഏപ്രിലിൽ 33-35 രൂപയായിരുന്നു േനന്ത്രക്കായ വില. വയനാട്ടിൽ സാധാരണ നേന്ത്രവാഴ വിത്തുകൾ വരുന്നത് കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നാണ്. നിലമൊരുക്കി കാത്തിരുന്നിട്ടും വാഴക്കന്ന് കിട്ടാനില്ല.
തൊഴിലാളികൾക്ക് മറ്റു സംസ്ഥാനങ്ങളിൽനിന്ന് വരാൻ കഴിയുന്നില്ല. രാസവളവും കീടനാശിനിയും കിട്ടാനില്ല. കാറ്റും മഴയും വന്നാൽ വാഴയെ പിടിച്ചുനിർത്താൻ താങ്ങുകാലിനും പരസ്പരം കെട്ടിനിർത്താനുള്ള വള്ളിക്കുംവരെ ലോക്ഡൗൺ മൂലം ക്ഷാമമുണ്ട്. ഇതിനിടയിലാണ് വാഴക്കർഷകർ, വിലയിടിവുമൂലം നഷ്ടത്തിലും കടത്തിലും വീഴുന്നത്.
വിത്തില്ല
കോവിഡ് –19 കുട്ടനാട്ടിലെ പുഞ്ചകൃഷിയെ ബാധിക്കാതെ കടന്നുപോയെങ്കിലും രണ്ടാം കൃഷിയിൽ വൈറസ് പ്രത്യാഘാതമുണ്ടാകുമെന്നാണ് വിലയിരുത്തൽ. 70 ശതമാനം കൊയ്ത്തും പൂർത്തിയായി. ഒരു ലക്ഷത്തി മൂവായിരം മെട്രിക് ടൺ നെല്ലാണ് ഇതിനകം സംഭരിച്ചത്. 26 രൂപ 95 പൈസ വെച്ച് നെല്ലിന് വില ലഭിച്ചു. 10,000 ഹെക്ടറിൽ രണ്ടാം കൃഷി ചെയ്യാനാകുമെന്നാണ് പ്രതീക്ഷ. ഇതിന് 1.57 ലക്ഷം മെട്രിക് ടൺ നെൽവിത്ത് വേണം.
ഒരു ഹെക്ടറിൽ 100 കിലോ വിത്താണ് വേണത്. ഒരു പാക്കറ്റ് വിത്ത് 42 രൂപക്കാണ് സബ്സിഡി നിരക്കിൽ കർഷകന് നൽകുന്നത്. ലോക്ഡൗൺ നിയന്ത്രണങ്ങൾമൂലം പല കർഷകരും വിത്ത് കൃത്യമായി സംഭരിച്ചിട്ടില്ല. അതിനാൽ തന്നെ വിത്തിനായി പൂർണമായും സർക്കാർ ഏജൻസികളെ ആശ്രയിക്കേണ്ടി വരും. കേരള സ്റ്റേറ്റ് സീഡ് ഡെവലപ്മെൻറ് അതോറിറ്റിയാണ് പ്രധാനമായും വിത്ത് നൽകുന്നത്. ഗുണനിലവാരമുള്ള നെൽവിത്ത് കിട്ടാതെ വന്നാൽ വിളവിനെയും ബാധിക്കും.
അടിയേറ്റ്
അടച്ചിടലിെൻറ അടിയേറ്റുവീണത് 25 കോടിയോളം രൂപയുടെ അടക്ക വ്യാപാരം. ചവച്ചുതുപ്പുന്ന എല്ലാ ഉൽപന്നങ്ങളുടെയും വിൽപനക്ക് കടുത്ത നിരോധനം ഏർപ്പെടുത്തിയതോടെ അടക്ക ഇറക്കുമതി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിരോധിച്ചതാണ് കാരണം. തോട് െപാളിച്ചുകൂട്ടിയ അടക്ക കോവിഡ്കാലം കഴിഞ്ഞാലും കയറ്റിയയക്കാൻ കഴിയില്ല. അടുത്തത് മഴക്കാലമാണ്. ഇതാണ് കർഷകരെയും വ്യാപാരികളെയും ഏറെ ആശങ്കപ്പെടുത്തുന്നത്. മഴവന്നാൽ അടക്ക നശിച്ചുപോകും. സഹകരണ സംഘമായ, മംഗളൂരു ആസ്ഥാനമായ കാംകോയാണ് അടക്ക വാങ്ങുന്നത്. അവർ ആഴ്ചയിൽ ഒരുതവണ മാത്രമാണ് തുറക്കുക. ഒരു വ്യാപാരിയിൽനിന്ന് 100 കിലോ മാത്രമേ സ്വീകരിക്കുകയുള്ളൂെവന്ന് തീരുമാനിച്ചിട്ടുണ്ട്. അതാണെങ്കിൽ ടോക്കൺ നൽകിയാണ് വാങ്ങുന്നത്. ഒരുമാസത്തേക്കുള്ള ടോക്കൺ നൽകിക്കഴിഞ്ഞു. എന്നിട്ടും 25 കോടിയോളം രൂപയുടെ അടക്ക കെട്ടിക്കിടക്കുകയാണ്. അടക്കപൊളിക്കുന്ന സ്ത്രീ തൊഴിലാളികൾക്കും ഒരു മാസമായി ജോലിയില്ല.
വലിച്ചാൽ നീളാതെ
വാരാവസാനം ഷീറ്റ് വിറ്റുകിട്ടുന്ന പണംകൊണ്ട് പിന്നീടുള്ള ഒരാഴ്ചയെന്നതായിരുന്നു ചെറുകിട റബർ കർഷകരുെട ജീവിതചക്രം. ലോക്ഡൗണിൽ ഷീറ്റ് വിൽപന നിലച്ചു. ആയിരക്കണക്കിന് റബർ വ്യാപാരികളും ലക്ഷക്കണക്കിന് റബർ കർഷകരും ഇതോടെ കടുത്ത ദുരിതത്തിലായി. വിപണനം നിലച്ചതോടെ ചെറുകിട കച്ചവടക്കാരുടെ പക്കൽമാത്രം 55,000 ടൺ റബർ കെട്ടിക്കിടക്കുകയാണ്; രാജ്യത്ത് മൊത്തം 2.65 ലക്ഷം ടൺ റബറും. ഉൽപാദനം നിലച്ചതോടെ റബർ മേഖലക്കുണ്ടായ നഷ്ടം 340 കോടിയും. ടാപ്പിങ് നിലച്ചതോടെ പതിനായിരക്കണക്കിന് തൊഴിലാളികൾ അർധപട്ടിണിയിലുമായി.
ലോക്ഡൗണിനു തൊട്ടുമുമ്പുള്ള മാസങ്ങളിൽ 134 രൂപവരെയായിരുന്നു വില. ലോക്ഡൗൺ പ്രഖ്യാപിക്കുന്ന വേളയിൽ 113-115 രൂപയും. പോയവർഷം ഇതേകാലയളവിൽ ആർ.എസ്.എസ്-നാലിന്145-147 രൂപവരെ കർഷകർക്ക് ലഭിച്ചിരുന്നു. വിപണി അടഞ്ഞതോടെ റബർ ബോർഡിെൻറ ഔദ്യോഗിക വിലനിർണയവും മുടങ്ങി. ഫലത്തിൽ റബർ ആർക്കുംവേണ്ട.
നിറം മങ്ങി
സുഗന്ധവ്യഞ്ജനങ്ങളുടെ റാണിയെന്ന വിശേഷണമുള്ള ഏലത്തിെൻറ ആഭ്യന്തരവിപണിയും കയറ്റുമതിയും നിലച്ചതിനുപുറമെ ലേലകേന്ദ്രങ്ങളുടെ പ്രവർത്തനവും ഓൺലൈൻ ലേലവും സ്തംഭിച്ചു. ഇതോടെ, ഏലക്ക വില കുത്തനെ ഇടിഞ്ഞെന്നുമാത്രമല്ല നേരേത്ത വിൽപന നടത്തിയ ഏലക്കയുെട വില കുടിശ്ശികയായതോടെ കർഷകർ കടുത്ത പ്രതിസന്ധിയിലുമായി. ലേല ഏജൻസികളുടെ കൈകളിലുള്ള കർഷകരുടെ കോടികളാണ് അനിശ്ചിതത്വത്തിലായിരിക്കുന്നത്. എന്നാൽ, അവസാന ലേലത്തില്‍ പിടിച്ച ഏലക്ക പലയിടങ്ങളിലായി കെട്ടിക്കിടക്കുകയാണെന്ന് ലേലക്കമ്പനി പ്രതിനിധികള്‍ പറയുന്നു. ഇതാണ് പണം വൈകാന്‍ കാരണം. ഏലക്കയുടെ ഇപ്പോഴത്തെ കൂടിയ വില കിലോഗ്രാമിന് 1500ഉം ശരാശരി വില 1000 രൂപയുമാണ്. ലോക്ഡൗണിനുമുമ്പ് കിലോഗ്രാമിന് 3800 രൂപവരെയും ശരാശരിവില 3300ഉം കിട്ടിയിരുന്നിടത്താണിത്. ഏലകൃഷിക്കായി തമിഴ്നാട്ടിൽനിന്ന് 10,000ത്തിലേറെ തൊഴിലാളികളാണ് എത്തിയിരുന്നത്. ഇവരെ അതിർത്തിയിൽ തടഞ്ഞതോടെ കൃഷി മുടങ്ങി. വിളവെടുപ്പ് നിലച്ചതോടെ ലക്ഷങ്ങളാണ് നഷ്ടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.