വണ്ടൂർ: കപ്പക്കും വെണ്ടക്കും പയറിനുമിടയിൽ മഞ്ഞപ്പൂപ്പാടം തീർത്ത മോഹൻദാസിന് ലഭിച്ചത് നിരാശയുടെ കണ്ണീർപ്പാടം. കാപ്പിൽ സ്വദേശി ഇറക്കൽ മോഹൻദാസ് എന്ന കർഷകനാണ് ഒരേക്കറിൽ ചെണ്ടുമല്ലികൃഷിയിൽ ഭാഗ്യപരീക്ഷണത്തിനിറങ്ങി കാപ്പിൽ ഗ്രാമത്തിൽ വസന്തം തീർത്ത് നെടുവീർപ്പിടുന്നത്.
പൂക്കൃഷി കർണാടകത്തിെൻറയും തമിഴ്നാട്ടിെൻറയും കുത്തകയല്ല എന്ന് തെളിയിക്കുക കൂടി മോഹൻദാസിെൻറ ലക്ഷ്യമായിരുന്നു. എന്നാൽ വിളവെടുക്കാനായ പൂക്കൾ ഏറ്റെടുക്കാനാളില്ലാതെ വിപണന സാധ്യത കാണാതെ പ്രതിസന്ധിയിലായിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.