ആലപ്പുഴ: ചിത്തിര കായലിലെ പാടശേഖരത്തിൽ പുഞ്ചകൃഷിക്ക് തുടക്കമായി. തോമസ് കെ. തോമസ് എം.എൽ.എ വിത്ത് വിതച്ച് ഉദ്ഘാടനം നിർവഹിച്ചു. 475 ഏക്കറിൽ ഉമ നെൽവിത്ത് കൃഷി ചെയ്യുന്നത്. ഫിഷറീസ് സർവകലാശാലയിൽനിന്ന് എം.എസ് സി മറൈൻ കെമിസ്ട്രിയിൽ ഉന്നത വിജയം നേടിയ പി.പി. പാർവതിയെ ആദരിച്ചു. ചിത്തിര പാടശേഖരത്തിലെ കർഷകത്തൊഴിലാളിയായ പ്രേമചന്ദ്രന്റെ മകളാണ്.
കൈനകരി ഗ്രാമപഞ്ചായത് അംഗം എ.ഡി. ആന്റണി, പ്രിൻസിപ്പൽ കൃഷി ഓഫിസർ (ഇൻ ചാർജ്) സുജ ഈപ്പൻ, ഡെപ്യൂട്ടി ഡയറക്ടർ സിന്ധു ഭാസ്കരൻ, പാടശേഖര സമിതി പ്രസിഡന്റ് ജോസഫ് ചാക്കോ, സെക്രട്ടറി അഡ്വ. വി. മോഹൻദാസ്, വൈസ് പ്രസിഡന്റ് പി.ജി. രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.