വള്ളുവമ്പ്രം: പച്ചക്കറികൾക്ക് മാന്യമായ വില നൽകാതെ കൃഷിക്കാരെ ചൂഷണം ചെയ്യുന്ന ഇടനില കച്ചവടക്കാർക്കെതിരെ പ്രതിഷേധവുമായി പുല്ലാരയിലെ യുവ കർഷകൻ. താൻ കൃഷി ചെയ്ത് വിളവെടുത്ത ഉൽപന്നങ്ങൾ മാന്യമായ വിലയ്ക്ക് ഉപഭോക്താക്കൾക്ക് നേരിട്ട് വിൽപന നടത്തുകയാണ് പുല്ലാര മേൽമുറി സ്വദേശിയായ ഉമ്മർ കുരിക്കൾ.
കടകളിൽനിന്ന് 20 മുതൽ 30 രൂപ വരെ വില കൊടുത്ത് ആവശ്യക്കാർ വാങ്ങുന്ന പല പച്ചക്കറി ഉൽപന്നങ്ങൾക്കും കർഷകന് ലഭിക്കുന്നത് ആറോ ഏഴോ രൂപയാണ്. ഇടനിലക്കാർ കാരണം ഒരോ ഉൽപന്നങ്ങൾക്കും ഇത്തരത്തിൽ നാമം മാത്രമായ തുക മാത്രമാണ് ലഭിക്കുന്നതെന്നും ഇത്തരം കൊള്ളക്കെതിരെയുള്ള പ്രതിഷേധമാണിതെന്നും ഉമ്മർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.