ഫാ​മു​ക​ളി​ലെ ഡ്രി​പ് ഇ​റി​ഗേ​ഷ​ൻ കൃ​ഷി

കൃ​ഷി സ​മൃ​ദ്ധ​മാ​ക്കാ​ൻ ഡ്രി​പ് ഇ​റി​ഗേ​ഷ​ൻ

ദോ​ഹ: രാ​ജ്യ​ത്തെ പ്രാ​ദേ​ശി​ക കാ​ർ​ഷി​ക ഫാ​മു​ക​ളി​ലേ​ക്ക് ഡ്രി​പ് ഇ​റി​ഗേ​ഷ​ൻ സം​വി​ധാ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കി മു​നി​സി​പ്പാ​ലി​റ്റി മ​ന്ത്രാ​ല​യം. വെ​ള്ള​വും പോ​ഷ​ക​ങ്ങ​ളും നേ​രി​ട്ട് ചെ​ടി​യു​ടെ വേ​രു​ക​ളി​ലേ​ക്ക് കൃ​ത്യ​മാ​യ അ​ള​വി​ൽ യ​ഥാ​ർ​ഥ സ​മ​യ​ങ്ങ​ളി​ൽ എ​ത്തി​ക്കു​ന്ന ഡ്രി​പ് ഇ​റി​ഗേ​ഷ​ൻ സം​വി​ധാ​നം ഖ​ത്ത​റി​ലെ നാ​നൂ​റോ​ളം വ​രു​ന്ന ഫാ​മു​ക​ളി​ലേ​ക്കാ​ണ് ന​ൽ​കി​യ​ത്. ഓ​രോ ചെ​ടി​ക്കും ആ​വ​ശ്യ​മു​ള്ള സ​മ​യം കൃ​ത്യ​മാ​യ അ​ള​വി​ൽ ജ​ലം എ​ത്തി​ക്കു​ന്ന സം​വി​ധാ​ന​മാ​ണ് ഡ്രി​പ് ഇ​റി​ഗേ​ഷ​ൻ സം​വി​ധാ​നം.

നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യ​യും വി​ഭ​വ​ങ്ങ​ളു​ടെ കാ​ര്യ​ക്ഷ​മ​മാ​യ സം​വി​ധാ​ന​വും ഉ​പ​യോ​ഗി​ച്ച് ഉ​ൽ​പാ​ദ​നം വ​ർ​ധി​പ്പി​ക്കു​ക​യും ഭ​ക്ഷ്യ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ക​യും ചെ​യ്യു​ന്ന മ​ന്ത്രാ​ല​യ​ത്തി​ന്റെ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ണ് ഇ​ത്. 400 ഫാ​മു​ക​ളാ​ണ് പ​ദ്ധ​തി​ക്കാ​യി തി​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​ത്. ഒ​രു ഫാ​മി​ന് 10 എ​ന്ന നി​ല​യി​ലാ​ണ് ഇ​വ​യു​ടെ വി​ത​ര​ണം -മ​ന്ത്രാ​ല​യ​ത്തി​ലെ കാ​ർ​ഷി​ക കാ​ര്യ വ​കു​പ്പ് മേ​ധാ​വി യൂ​സു​ഫ് അ​ൽ ഖു​ലൈ​ഫി പ​റ​ഞ്ഞു.

2022 ആ​ഗ​സ്റ്റി​ൽ ആ​രം​ഭി​ച്ച പ​ദ്ധ​തി അ​ടു​ത്ത വ​ർ​ഷ​ത്തോ​ടെ പൂ​ർ​ത്തി​യാ​ക്കു​മെ​ന്നും ആ​ധു​നി​ക കാ​ർ​ഷി​ക​രീ​തി​ക​ളി​ലൊ​ന്നാ​യി ഗ്രീ​ൻ ഹൗ​സ് ഫാ​മു​ക​ളെ പി​ന്തു​ണ​ക്കു​ന്ന​തി​നും ജ​ല​സേ​ച​ന വി​ള​ക​ളി​ലെ ജ​ല ഉ​പ​ഭോ​ഗം യു​ക്തി​സ​ഹ​മാ​ക്കു​ന്ന​തി​നും കാ​ർ​ഷി​ക വ​കു​പ്പ് പ്ര​വ​ർ​ത്തി​ച്ച് വ​രി​ക​യാ​ണെ​ന്നും അ​ൽ ഖു​ലൈ​ഫി പ​റ​ഞ്ഞു. ലോ​ക ഭ​ക്ഷ്യ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഖ​ത്ത​റി​ന്റെ കാ​ർ​ഷി​ക മേ​ഖ​ല​യു​ടെ നേ​ട്ടം പ്ര​ക​ട​മാ​ക്കി മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ റി​പ്പോ​ർ​ട്ടി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

കാ​ർ​ഷി​ക​മേ​ഖ​ല​യി​ൽ ജ​ല​ത്തി​ന്റെ യു​ക്തി​സ​ഹ​മാ​യ ഉ​പ​യോ​ഗം കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​ൽ വ​കു​പ്പ് പ്ര​ത്യേ​കം ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും, ഇ​തി​നാ​യി ക​ർ​ഷ​ക​രി​ൽ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ൾ ന​ട​പ്പാ​ക്കു​ക​യും ജ​ല​സേ​ച​ന​ത്തി​ൽ ആ​ധു​നി​ക രീ​തി​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് പ​രി​ശീ​ല​നം ന​ൽ​കി​യ​താ​യും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. പ​ര​മ്പ​രാ​ഗ​ത ജ​ല​സേ​ച​ന രീ​തി​ക​ളി​ലൂ​ടെ കൃ​ഷി​ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ജ​ല​ത്തി​ന്റെ 50-60 ശ​ത​മാ​നം പാ​ഴാ​യി​പ്പോ​കു​ക​യാ​ണെ​ന്നും, ഇ​ത് ഭൂ​ഗ​ർ​ഭ ജ​ല​ശേ​ഖ​ര​ത്തെ ബാ​ധി​ക്കു​മെ​ന്നും അ​ൽ ഖു​ലൈ​ഫി വ്യ​ക്ത​മാ​ക്കി. ആ​ധു​നി​ക ജ​ല​സേ​ച​ന രീ​തി​ക​ളി​ലൂ​ടെ ജ​ല ഉ​പ​ഭോ​ഗം 70 ശ​ത​മാ​ന​മാ​ക്കി കു​റ​ക്കാ​ൻ ക​ഴി​യു​മെ​ന്നും അ​ദ്ദേ​ഹം സൂ​ചി​പ്പി​ച്ചു. എ​ല്ലാ വ​ർ​ഷ​വും ഒ​ക്ടോ​ബ​ർ 16നാ​ണ് ലോ​ക ഭ​ക്ഷ്യ​ദി​നം ആ​ച​രി​ച്ച് വ​രു​ന്ന​ത്. ജ​ലം ജീ​വ​നാ​ണ്, വെ​ള്ള​മാ​ണ് ഭ​ക്ഷ​ണം, ആ​രെ​യും പി​റ​കി​ലാ​ക്ക​രു​ത് എ​ന്ന പ്ര​മേ​യ​ത്തി​ലാ​ണ് ഈ ​വ​ർ​ഷ​ത്തെ ഭ​ക്ഷ്യ​ദി​നം ആ​ച​രി​ച്ച​ത്. 

Tags:    
News Summary - Drip irrigation to enrich agriculture

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.