തിരുവല്ല: അപ്പർ കുട്ടനാട്ടിൽ ആയിരക്കണക്കിന് താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. പക്ഷിപ്പനിയെന്ന ആശങ്കയിൽ കർഷകർ. നിരണം എട്ടിയാരിൽ റോയിയുടെ ഏകദേശം 7500 താറാവ് കുഞ്ഞുങ്ങളും കണ്ണമ്മാലി കുര്യൻ മത്തായിയുടെ 1450 താറാവുകളും കഴിഞ്ഞ ദിവസം ചത്തു. നിരണം വെറ്ററിനറി ഡോക്ടർ സംഭവസ്ഥലം സന്ദർശിച്ചു. മഞ്ഞാടി പക്ഷിഗവേഷണ കേന്ദ്രത്തിൽനിന്നുള്ള പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് നിരണത്തെ കർഷകർ.
മൃഗസംരക്ഷണ വകുപ്പിെൻറ നിർദേശപ്രകാരം മരുന്ന് നൽകുന്നുണ്ടെങ്കിലും താറാവുകൾ ചാകുന്നതിെൻറ എണ്ണം കുറയുന്നില്ല.
തുടർച്ചയായ വർഷങ്ങളിൽ രോഗബാധയുണ്ടാകുന്നത് കർഷകരെ ഏറെ ആശങ്കയിലാക്കിയിട്ടുണ്ട്. കഴിഞ്ഞവർഷവും ഈ വർഷം ആദ്യവും രോഗംബാധിച്ച ആയിരക്കണക്കിന് താറാവുകളെ കൊന്നൊടുക്കിയിരുന്നു.ഇതിെൻറ നഷ്ടപരിഹാരം പോലും ഇനിയും പല കർഷകർക്കും ലഭിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.