താമരശ്ശേരി: ജീവിതശൈലീരോഗങ്ങളെ ചെറുക്കാൻ കഴിയുന്ന ചെറുധാന്യ കൃഷിയുടെ പ്രചാരണം പരമാവധി ജനങ്ങളിൽ എത്തിക്കുകയും താലൂക്കിലെ രണ്ട് മുനിസിപ്പാലിറ്റികളിലും 11 പഞ്ചായത്തുകളിലും മില്ലറ്റ് കൃഷി ആരംഭിക്കുകയും ചെയ്യാൻ പദ്ധതികൾ ആവിഷ്കരിക്കുന്നു. എളുപ്പത്തിലും വേഗത്തിലും കൃഷി ചെയ്യാൻ പറ്റുന്നവയാണിവ. വളരെ കുറച്ച് വെള്ളം മാത്രമേ കൃഷിക്ക് ആവശ്യമുള്ളൂ.
വരൾച്ചയെ പ്രതിരോധിക്കാനും കാര്യമായ വളപ്രയോഗം ഇല്ലാതെ വിളവ് തരാനും ഇവക്ക് കഴിയും. കീടബാധയും കുറവാണെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. കൃഷിരീതികളെ കുറിച്ചുള്ള ബോധവത്കരണം ലക്ഷ്യം വെച്ച് മില്ലറ്റ് മിഷൻ താമരശ്ശേരി താലൂക്ക് കൺവെൻഷൻ വെള്ളിയാഴ്ച ഉച്ച രണ്ട് മുതൽ പൂനൂർ ഐ ഗേറ്റ് ഓഡിറ്റോറിയത്തിൽ നടക്കും.
മില്ലറ്റുകളുടെയും ഉൽപന്നങ്ങളുടെയും പ്രദർശനവും വിൽപനയും നടക്കും. കൺവെൻഷൻ ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ. അനിത ഉദ്ഘാടനം ചെയ്യും. മില്ലറ്റ് മിഷൻ ജില്ല പ്രസിഡന്റ് വടയക്കണ്ടി നാരായണൻ അധ്യക്ഷത വഹിക്കും. എം.വി.ജെ. നാഥൻ ക്ലാസെടുക്കും. വിത്തുകളും മാർഗനിർദേശങ്ങളും മില്ലറ്റ് മിഷൻ നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.