വടവന്നൂർ: തൊഴിൽസേനകൾ പഞ്ചായത്തുകളിൽ സജീവമാക്കണമെന്ന് കർഷകർ. തൊഴിൽ സേനകൾ രംഗത്തില്ലാത്തതിനാൽ ഇത്തവണയും ഇതര സംസ്ഥാന തൊഴിലാളികളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. നിലവിൽ വടവന്നൂർ പഞ്ചായത്തിൽ മാത്രമാണ് മൂന്ന് ഗ്രൂപ്പുകളിലായി തൊഴിൽ സേനകൾ സജീവം. പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് എന്നിവക്ക് കീഴിലാണ് ഇത്തരം സേനകൾ. യന്ത്ര ഞാറ്റടിക്കായി വിത്തുകൾ വിതച്ച്, മുളപ്പിച്ച് നട്ടുപിടിപ്പിക്കുന്നതിന് 4500 രൂപയാണ് തൊഴിൽ സേനകൾ ഈടാക്കുന്നത്. വടവന്നൂർ പഞ്ചായത്തിൽ ഇതിനകം 350 ഏക്കറിലധികം പാടശേഖരങ്ങളിൽ തൊഴിൽ സേനകൾ ഞാറ്റടി തയ്യാറാക്കി നട്ടുകഴിഞ്ഞു. അതിഥി തൊഴിലാളികളും വടവന്നൂരിൽ എത്തുന്നത് കുറവാണ്. എന്നാൽ ഇതേരീതിയിൽ കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ എല്ലാ പഞ്ചത്തുകളിലും തൊഴിൽ സേനകളുടെ പരിശീലനവും രൂപവത്കരണവും നടത്തിയെങ്കിലും സജീവമല്ല. മിക്ക പഞ്ചായത്തുകളിലും ഞാറുനടീൽ യന്ത്രങ്ങൾ കട്ടപ്പുറത്തുമാണ്. രണ്ടാം വിളവിറക്കലിന് കാർഷിക മേഖല സജീവമായതിനാൽ തൊഴിൽ സേനകളെ രംഗത്തിറക്കി തകരാറിലായ യന്ത്രങ്ങൾ പ്രവർത്തിപ്പിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാവണമെന്നാണ് കർഷകരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.