വടകര: ഏറാമലയിൽ കർഷകന്റെ കാർഷിക വിളകൾ വ്യാപകമായി വെട്ടിനശിപ്പിച്ചു. ഏറാമല സ്വദേശി മേലൂർ വിജയന്റെ ഏറാമല യു.പി സ്കൂൾ പരിസരത്തെ കാർഷിക വിളകളാണ് പുലർച്ചയോടെ നശിപ്പിച്ചത്. സംഭവം കണ്ട് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വിജയൻ വടകര സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ഏറാമല യു.പി സ്കൂൾ പരിസരത്തെ 18 സെന്റ് സ്ഥലത്തെ കാർഷിക വിളകളിൽ ഭൂരിഭാഗവും വെട്ടിനശിപ്പിച്ചു.
ചൊവ്വാഴ്ച പുലർച്ചയോടെയാണ് സംഭവമെന്ന് കരുതുന്നു. 45ഓളം കുലച്ചതും കുലക്കാത്തതുമായ വാഴ, കവുങ്ങുകൾ, മാവ് ഉൾപ്പെടെയാണ് വെട്ടിനശിപ്പിച്ചത്. എടച്ചേരി പൊലീസ് സ്ഥലത്ത് പരിശോധന നടത്തി. വ്യക്തിവിരോധമാണ് സംഭവത്തിന് പിന്നിലെന്ന് കരുതുന്നു. വിജയന് ലഭിക്കാനുള്ള പണം സംബന്ധിച്ച് മാധ്യസ്ഥം നടന്നിരുന്നതായി വിജയൻ പൊലീസിന് മൊഴി നൽകി. എടച്ചേരി പൊലീസ് സ്ഥലത്ത് പരിശോധന നടത്തി കേസെടുത്ത് അന്വേഷണം തുടങ്ങി. ഏറാമല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പി. മിനിക സ്ഥലം സന്ദർശിച്ചു. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.