കേളകം: ചിങ്ങം ഒന്നിന് കർഷകദിനത്തോടനുബന്ധിച്ച് കേളകം കൃഷിഭവന്റെയും പഞ്ചായത്തിന്റെയും നേതൃത്വത്തിൽ നടക്കുന്ന കർഷകദിനാചരണത്തോട് നിസ്സഹകരണം പ്രഖ്യാപിച്ച് കേളകം മണ്ഡലം കോൺഗ്രസ് കമ്മിറ്റി.
പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന പൊതുപരിപാടി രാഷ്ട്രീയവത്കരിക്കുന്ന നിലപാടാണ് സി.പി.എം ഭരണസമിതി സ്വീകരിച്ചിട്ടുള്ളതെന്നാണ് പരാതി. മികച്ച കർഷകരെ തിരഞ്ഞെടുക്കുന്നതിലും പരിപാടിയുടെ നടത്തിപ്പിലും മറ്റാരെയും ഉൾപ്പെടുത്താതെ മുഴുവൻ സി.പി.എമ്മിന്റെ ആളുകളെയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. മികച്ച കർഷകരെ ആദരിക്കുന്നതിന് പകരം മറ്റു ജോലികൾക്ക് പോകുന്നവരെ കർഷകരായി ചിത്രീകരിച്ച് ആദരിക്കുന്ന സമീപനമാണ് സ്വീകരിച്ചത്. രാജ്യസഭ എം.പി പങ്കെടുക്കുന്ന പരിപാടിയിൽ സ്ഥലം എം.എൽ.എയെയും ജില്ല പഞ്ചായത്ത് മെംബറെയും പോലും വിളിച്ചിട്ടില്ലെന്നും ഭാരവാഹികളായ സന്തോഷ് മണ്ണാർകുളം, വർഗീസ് ജോസഫ് നടപ്പുറം, ബിജു ചാക്കോ, സുനിത രാജു, സൈമൺ മേലക്കൂറ്റ്, ജോയി വേളുപുഴ എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.