ഫിബ്രിസ്റ്റൈലിസ് ജലീലിയാന; കേരളത്തിൽ ഒരു പുതിയ സസ്യം കൂടിപയ്യന്നൂർ: കേരളത്തിൽ പുൽവർഗത്തിൽപെട്ട ഒരു സസ്യം കൂടി പുതുതായി കണ്ടെത്തി. കണ്ണൂർ ജില്ലയിലെ ഇടനാടൻ ചെങ്കൽകുന്നായ ചൂരലിനടുത്തുള്ള കണ്ണാംകുളം പാറപ്പരപ്പിൽനിന്നാണ് ശാസ്ത്രലോകത്തിന്റെ കണ്ണിൽപെടാത്ത അതിഥിയെ കണ്ടെത്തിയത്.
ഫിബ്രിസ്റ്റൈലിസ് വിഭാഗത്തിൽ ഉൾപ്പെട്ട ഈ സസ്യത്തിന് ഫിബ്രിസ്റ്റൈലിസ് ജലീലിയാന എന്നാണ് പേരിട്ടത്. അന്താരാഷ്ട്ര സസ്യ ജേണലായ ഫൈറ്റോ ടാക്സയുടെ പുതിയ ലക്കത്തിലൂടെ സസ്യശാസ്ത്ര ലോകത്തിന് മുന്നിലെത്തി. അന്തരിച്ച പ്രസിദ്ധ സസ്യവർഗീകരണ ശാസ്ത്രജ്ഞനും തളിപ്പറമ്പ് സർ സയ്യിദ് കോളജ് മുൻ ബോട്ടണി പ്രഫസറുമായ ഡോ. അബ്ദുൽ ജലീലിനുള്ള ആദര സൂചകമായാണ് ഫിബ്രിസ്റ്റൈലിസ് ജലീലിയാന എന്ന പേർ നൽകിയതെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. പയ്യന്നൂർ കോളജ് ബോട്ടണി വിഭാഗം അസി. പ്രഫസർ ഡോ. രതീഷ് നാരായണൻ, മാലിയങ്കര എസ്.എൻ കോളജ് അധ്യാപകരായ ഡോ.എൻ. സുനിൽ, ഡോ.എം.ജി. സനിൽകുമാർ, എം.എസ്. സിമി, ട്രോപ്പിക്കൽ ബോട്ടാണിക്കൽ ഗാർഡനിലെ ശാസ്ത്രജ്ഞരായ ഡോ. ടി. ഷാജു, ഡോ. റിജുരാജ് തുടങ്ങിയവർ ഉൾപ്പെട്ട ശാസ്ത്രജ്ഞരാണ് പുതിയ സസ്യം കണ്ടെത്തിയത്. പോട്ട പുല്ലുകൾ ഉൾപ്പെടുന്ന സൈപ്പറേസിലെ സസ്യകുടുംബത്തിൽ ഉൾപ്പെട്ടതാണ് പുതിയ സസ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.