തിരുവനന്തപുരം: സംസ്ഥാനത്തെ നദികളിൽ മത്സ്യവിത്തുകൾ നിക്ഷേപിക്കുന്നത് അവസാനിപ്പിച്ചതായി മന്ത്രി സജി ചെറിയാൻ നിയമസഭയെ അറിയിച്ചു. നിലവിൽ നിക്ഷേപിക്കുന്നതിൻറ 10 ശതമാനം പോലും വിളവ് ലഭിക്കാത്തതിനാലാണിത്. പകരം സാമാന്യം വളർച്ചയെത്തിയ മത്സ്യക്കുഞ്ഞുങ്ങെളയാകും നിക്ഷേപിക്കുക.
പുഴകളിലും കുളങ്ങളിലും നിക്ഷേപിക്കുന്ന മത്സ്യക്കുഞ്ഞുങ്ങളുടെ ജനകീയ ഓഡിറ്റിങ് നടത്താൻ തീരുമാനിച്ചു. ഇതിനായി എം.എൽ.എമാർ അധ്യക്ഷരായ ഹാച്ചറി കമ്മിറ്റികൾ രൂപവത്കരിക്കും. ഉൾനാടൻ മത്സ്യസമ്പത്ത് വർധിപ്പിക്കാനായി സംസ്ഥാനത്തെ റിസർവോയറുകളടക്കം ഉപയോഗിക്കും. വൈദ്യുതി വകുപ്പുമായും ഇതുസംബന്ധിച്ച് ചർച്ച നടത്തും. പരീക്ഷണാടിസ്ഥാനത്തിൽ മത്സ്യത്തീറ്റ ഉൽപാദനത്തിനുള്ള ഫാക്‌ടറി സ്ഥാപിക്കുമെന്നും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.