നാളികേര ഉല്‍പാദനം കുറയുന്നു

ഇന്ത്യയിലെ 2016 -17 കാര്‍ഷിക വര്‍ഷത്തിലെ നാളികേര ഉല്‍പാദനം പോയ വര്‍ഷത്തെ അപേക്ഷിച്ച് ഏകദേശം 6.22 ശതമാനം കുറയുമെന്ന് നാളികേര വികസന ബോര്‍ഡിന്‍െറ സര്‍വ്വേ ഫലം. ഈ വര്‍ഷത്തെ ഇന്ത്യയിലെ ഉല്‍പാദനം 20,789 ദശലക്ഷം നാളികേരം ആയിരിക്കും എന്നാണ് കണക്കാക്കിയിരിക്കുന്നത്. രാജ്യത്തെ പ്രധാന നാളികേരോല്‍പാദന സംസ്ഥാനങ്ങളായ കേരളം, തമിഴ്നാട്, കര്‍ണ്ണാടക, ആന്ധ്രപ്രദേശ്, പശ്ചിമബംഗാള്‍, ഒഡീഷ, മഹാരാഷ്ര്ട, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് ഉല്‍പാദനം നിര്‍ണ്ണയിക്കാനുള്ള പഠനം നടത്തിയത്. പശ്ചിമബംഗാള്‍, മഹാരാഷ്ര്ട എന്നീ സംസ്ഥാനങ്ങളില്‍ ഒഴികെ എല്ലാ സംസ്ഥാനങ്ങളിലും ഉല്പാദനം നേരിയ തോതില്‍ കുറയുന്നതായാണ് സര്‍വേഫലത്തില്‍ വ്യക്തമായത്. പശ്ചിമബംഗാളില്‍ 3.96 ശതമാനം വര്‍ദ്ധന കാണിക്കുമ്പോള്‍ മഹാരാഷ്ര്ടയിലെ വര്‍ദ്ധന കേവലം 0.37 ശതമാനം മാത്രമാണ്. ആന്ധ്രപ്രദേശില്‍ 0.81 ശതമാനത്തിന്‍െറ നാമമാത്രമായ കുറവാണ് നിര്‍ണ്ണയിക്കപ്പെട്ടിട്ടുള്ളത്. എന്നാല്‍ 2013ലും 2014ലും സംസ്ഥാനത്ത് തുടര്‍ച്ചയായി ഉണ്ടായ കൊടുങ്കാറ്റുകളുടെ ഫലമായി വന്‍തോതില്‍ ഇടിഞ്ഞ നാളികേര ഉല്‍പാദനം പൂര്‍വ്വസ്ഥിതിയിലാവുകയാണെന്നാണ് കണ്ടത്തെല്‍.  ഗുജറാത്തിലും ഒഡീഷയിലുമാണ് യഥാക്രമം 15.86 ശതമാനത്തിന്‍െറയും 10.38 ശതമാനത്തന്‍റെന്‍റ ഉയര്‍ന്ന ഉല്പാദന കുറവു കാണിക്കുന്നത്. എന്നാല്‍ രാജ്യത്തെ ആകെ ഉല്‍പാദനത്തന്‍റെന്‍റ 91 ശതമാനവും സംഭാവന ചെയ്യുന്ന കേരളം, തമിഴ്നാട്, കര്‍ണ്ണാടകം, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ യഥാക്രമം 8.47 ശതമാനത്തിന്‍െറയും, 5.85 ശതമാനത്തിന്‍്റെയും , 5.17 ശതമാനത്തിന്‍്റെയും 0.81 ശതമാനത്തിന്‍െറയും ഉല്പാദനക്കുറവാണ് സര്‍വ്വേ ഫലങ്ങള്‍ നല്‍കുന്ന സൂചന.
സര്‍വ്വേ ഫലപ്രകാരം ഏറ്റവും കൂടുതല്‍ നാളികേര ഉല്‍പാദന ക്ഷമത രേഖപ്പെടുത്തിയിരിക്കുന്നത് ആന്ധ്രപ്രദേശിലും ഏറ്റവും കുറവ് ഒഡിഷയിലുമാണ്. ആന്ധ്രയില്‍ ഹെക്ടറിന് 13617 നാളികേരവും ഒഡീഷയില്‍ ഹെക്ടറിന്‍ 5782 നാളികേരവുമാണ് ഉത്പാദനക്ഷമത. കേരളത്തിലെ കോഴിക്കോട്, മലപ്പുറം, തൃശൂര്‍  എന്നീ ജില്ലകളില്‍ ഉല്‍പാദനക്ഷമത ദേശീയ ശരാശരിക്ക് തുല്ല്യമോ മുകളിലോ ആണ്. കേരളത്തില്‍ ഉല്‍പാദനക്ഷമതയുടെ കാര്യത്തില്‍ കോഴിക്കോട് ജില്ലയാണ് മുന്‍പന്തിയില്‍. ഹെക്ടറില്‍ 11972 നാളികേരമാണ് ജില്ലയിലെ ശരാശരി ഉല്പാദനം. മലപ്പുറവും11840ഉം, തൃശൂര്‍ 11218ഉം ആണ് തൊട്ടു പുറകില്‍. ഏറ്റവും കുറവ് ഉല്‍പാദനക്ഷമത  രേഖപ്പെടുത്തിയത് ഇടുക്കി ജില്ലയിലാണ്. ഒരു ഹെക്ടറില്‍ ശരാശരി 1856 നാളികേരം മാത്രമാണ് ഇടുക്കിയിലെ ഉല്‍പാദനക്ഷമത. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണിന്‍്റേയും വടക്കുകിഴക്കന്‍ മണ്‍സൂണിന്‍്റേയും ലഭ്യതയില്‍ അനുഭവപ്പെട്ട കുറവ് ഈ വര്‍ഷത്തെ ഉല്‍പാദനത്തെ ബാധിച്ചിട്ടുണ്ട്. നാളികേരമേഖല ഭൂരിഭാഗവും മഴയെ ആശ്രയിച്ചുള്ള കൃഷി മാത്രം ആയതിനാല്‍ വരള്‍ച്ചയുടെ തീവ്രത കൂടുതല്‍ അനുഭവപ്പെട്ടത് താരതമ്യേന ഉയര്‍ന്ന ഉല്‍പാദനക്കുറവ് സൂചിപ്പിക്കുന്നു. ജലസേചനം നടത്തുന്നതും നല്ല പരിചരണ മുറകള്‍ അവലംബിക്കുന്നതുമായ തെങ്ങിന്‍ തോട്ടങ്ങളില്‍ ഉല്പാദനക്കുറവ് അനുഭവപ്പെട്ടിട്ടില്ല, മറിച്ച് ചിലയിടങ്ങളില്‍ ഉല്‍പാദനം വര്‍ദ്ധിച്ചതായും കാണുന്നുവെന്നാണ് സര്‍വേഫലം.

 

Tags:    
News Summary - http://54.186.233.57/node/add/article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.